കോണ്‍ഗ്രസ് മൂന്നാമത്..!! പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മില്‍, ഫേസ്ബുക്കില്‍ ഒന്നാമനാര്..!!?

ഇന്നത്തെ കാലത്ത് സര്‍വ മേഖലകളിലും സൈബര്‍ ആധിപത്യമാണ്. പോസ്റ്ററൊട്ടിച്ചും ബാനറെഴുതിയും ചായക്കടയിലിരുന്നുമൊക്കെയായിരുന്നു പണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ അത് സൈബറിടത്തിലാണ്. തങ്ങളുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും എതിരാളികളുടെ പ്രചരണം പൊളിച്ചടുക്കുന്നതിനുമൊപ്പം സൈബര്‍ ആക്രമണങ്ങളിലേക്കും പലപ്പോഴും ഇത് കടക്കാറുണ്ട്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ സജീവമായി തുടങ്ങുന്നത്. ബി ജെ പിയുടെ വിജയത്തിന് ഇത് വളരെ സഹായകരമായി എന്ന വിലയിരുത്തലുകള്‍ അന്ന് തന്നെ വന്നിരുന്നു. ഇന്ന് ഏറെക്കുറെ മിക്ക പാര്‍ട്ടികളും സോഷ്യല്‍ മീഡിയ ഫലപ്രദമായി കൈകാര്യം ചെയ്യുന്നവരാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് (ട്വിറ്റര്‍), യൂട്യൂബ് ഏറ്റവുമൊടുവിലായി വന്ന ത്രെഡ്, വാട്‌സാപ്പ് ചാനല്‍ എന്നിവയില്‍ എല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാണ്.

cpm

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സൈബര്‍ ഉപയോഗത്തില്‍ പിന്നിലല്ല. സംസ്ഥാനത്തെ മിക്ക പാര്‍ട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഒഫിഷ്യല്‍ അക്കൗണ്ടുകളുണ്ട്. മുന്‍നിര പാര്‍ട്ടികള്‍ക്കെല്ലാം താരതമ്യേന ഭേദപ്പെട്ട പിന്തുണയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

ഫേസ്ബുക്ക്

ദേശീയ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ട്വിറ്ററിലാണ് സജീവമെങ്കില്‍ കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഫേസ്ബുക്കിലാണ് സജീവമായിരിക്കുന്നത്. സി പി എം, കോണ്‍ഗ്രസ്, ബി ജെ പി, സി പി ഐ, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെയെല്ലാം കേരള ഘടകത്തിന് ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ അക്കൗണ്ടുകളുണ്ട്. 'സി പി ഐ എം കേരള' എന്നാണ് സി പി എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര്.

കോണ്‍ഗ്രസിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കേരള' എന്നും ബി ജെ പിയുടേത് ' ബി ജെ പി കേരളം' എന്നുമാണ് അറിയപ്പെടുന്നത്. 'സി പി ഐ കേരള' എന്നാണ് സി പി ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര്. മുസ്ലീം ലീഗിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ട് 'ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്- കേരള സ്റ്റേറ്റ്' എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഫോളോവേഴ്‌സുള്ള പാര്‍ട്ടി സി പി എമ്മാണ്.

സി പി എമ്മിന് ഫേസ്ബുക്കില്‍ 6,40,000 ത്തോളം ലൈക്കുകളും 7,60,000 ത്തോളം ഫോളോവേഴ്‌സുമുണ്ട്. ബി ജെ പിയാണ് ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ തൊട്ടുപിന്നില്‍. 7,30,000 ത്തോളം ഫോളോവേഴ്‌സാണ് ബി ജെ പിക്ക് ഫേസ്ബുക്കില്‍ ഉള്ളത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. 3,29,000 ഫേസ്ബുക്ക് ഫോളോവേഴ്‌സ് ആണ് കോണ്‍ഗ്രസിന് ഉള്ളത്. മുസ്ലീം ലീഗിന് 1,23,000 ഫോളോവേഴ്‌സും സി പി ഐയ്ക്ക് 52000 ഫോളോവേഴ്‌സുമാണുള്ളത്.

ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമിലും സജീവമാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും സി പി എം തന്നെയാണ് മുന്നില്‍ 3,24,000 ഫോളോവേഴ്‌സാണ് സി പി എമ്മിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. കോണ്‍ഗ്രസിന് 1,05,000 ഫോളോവേഴ്‌സും മുസ്ലീം ലീഗിന് 56,700 ഫോളോവേഴ്‌സുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

ബി ജെ പിക്ക് 39000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. സി പി ഐയ്ക്ക് 12,200 ഫോളോവേഴ്‌സ് ആണുള്ളത്. സി പി ഐയ്ക്ക് ആദ്യമുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെട്ടിരുന്നു. ഇത് ഫോളോവേഴ്‌സിന്റെ എണ്ണത്തെ ബാധിച്ചിരിക്കാം എന്നാണ് കണക്കുകൂട്ടല്‍. ഇന്‍സ്റ്റഗ്രാമിലായാലും ഫേസ്ബുക്കിലായാലും അഞ്ച് പാര്‍ട്ടികളും സജീവമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+