കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ല: പരിശോധനാഫലം പോലീസിന് കൈമാറി

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊന്ന എഐഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശേധാനാ ഫലം പുറത്ത്. ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം ഇല്ലെന്നാണ് കെമിക്കല്‍ എക്സാമിനേഷന്‍ ലാബില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ലാബ് അധികൃതര്‍ പോലീസിന് കൈമാറി. അപകടം നടന്ന് 10 മണിക്കൂറോളം കഴിഞ്ഞിട്ടായിരുന്നു ശ്രീറാമിന്‍റെ രക്തസാംപിള്‍ ശേഖരിച്ചത്. ഇതുമൂലമാണ് മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് ആക്ഷേപമുണ്ട്.

<strong>കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍</strong>കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍

കുറ്റകരമായ നരഹത്യാ കുറ്റം ഉള്‍പ്പെടെ ചുമത്തിയായിരുന്നു ശ്രീറാമിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഐപിസി 304 പ്രകാരമുള്ള ഈ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.

ias

അപകടം നടന്നയുടനെ ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ എടുക്കുന്നതിലടക്കം പോലീസ് വീഴ്ച്ച വരുത്തിയെന്ന വിമര്‍ശനം ശക്തമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ ദേഹപരിശോധന നടത്താന്‍ മാത്രമായിരുന്നു പോലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്‍റെ കൂടെയുണ്ടായിരുന്നു വഫയുടെ മാത്രം രക്തസാംപിളായിരുന്നു ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.

<strong> ഇത് ഇന്ത്യക്ക് ആപത്ത്; 1947 ല്‍ രാജ്യം വിഭജിച്ച അവസ്ഥക്ക് സമാനമായ സ്ഥിതിയെന്ന് ചെന്നിത്തല</strong> ഇത് ഇന്ത്യക്ക് ആപത്ത്; 1947 ല്‍ രാജ്യം വിഭജിച്ച അവസ്ഥക്ക് സമാനമായ സ്ഥിതിയെന്ന് ചെന്നിത്തല

പിന്നീട്, വണ്ടിയോടിച്ചത് ശ്രീറാം ആണെന്ന് വ്യക്തമായതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ രക്തസാംപിള്‍ പരിശോധനക്കായി ശേഖരിച്ചത്. അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ഇതിനിടയില്‍ രക്തത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയ്ക്കുന്ന മരുന്നുകളും ശ്രീറാം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതിനിടെ, കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വഞ്ചിയൂര്‍ കോടതി മാറ്റിവെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് കോടതി അറിയിച്ചു. നാളെയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.

English summary
not found alchahole content in srirams blood, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X