കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാജന്‍റെ ആത്മഹത്യക്ക് മറ്റുകാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയില്ല: പ്രചരണങ്ങള്‍ ശരിയല്ലെന്ന് പോലീസ്

Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യയില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി ലഭിക്കാത്തിന് പുറത്തുള്ള മറ്റ് കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം. സാജന്‍റെ കുടുംബത്തിനെതിരായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം അന്വേഷണത്തിലെ കണ്ടെത്തല്‍ അല്ലെന്നും കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി ലഭിക്കാത്തത് മാത്രമാണ് ആത്മഹത്യക്ക് കാരണമായി ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് വ്യക്തമാക്കി.

<strong>മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം</strong>മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം

നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ച മാത്രമല്ല കുടുംബകാര്യങ്ങളും ആത്മഹത്യക്ക് കാരണമായി എന്ന് ഫോണ്‍കോളുകള്‍ പരിശോധിച്ചതിലൂടെ പോലീസിന് വ്യക്തമായെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ രംഗത്ത് വന്നത്.

anthur

സിപിഎമ്മിന്‍റെ മുഖം രക്ഷിക്കുന്നതിന് പൊലീസില്‍ നിന്നുതന്നെ ഇടപെടലുണ്ടാകുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്‍റെ തിരക്കഥക്കനുസരിച്ചാണ് അന്വേഷണം കൊണ്ടുപോകുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് എത്തി. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പി കൃഷ്ണകുമാർ അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോൾ നിർവ്വഹിക്കുന്നതെന്നായിരുന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ വിമര്‍ശനം

<strong>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ</strong>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ

English summary
Not found any other reasons for Sajan's suicide says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X