കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ കയ്യാങ്കളിക്കേസ്; തെറ്റും ശരിയും ഇപ്പോൾ പറയുന്നില്ലെന്ന് ജോസ് കെ മാണി

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി ഉത്തരവിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇപ്പോൾ വിഷയത്തിലെ ശരിയും തെറ്റും പറയുന്നില്ലെന്നും നിയമസഭ കയ്യാങ്കളിക്കേസിലെ നടപടികൾ കോടതി വിധിപോലെ പോകട്ടേയെന്നും ജോസ് കെ മാണി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ചർച്ചകളും ഈ വിഷയത്തിലെ നിലപാടുകളുമെല്ലാം നേരത്തേ ചർച്ചയായത്. കേസിൽ ഹൈക്കോടതി വ്യക്തമായ വിധി പ്രഖ്യാപിച്ചതാണ്. രാജിവെയ്ക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ മന്ത്രി ശിവൻകുട്ടി തന്നെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.വിചാരണ കഴിഞ്ഞ് അന്തിമ വിധി വന്ന ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

 josekmanissd-1603286130-16

നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍, കെ. അജിത് എന്നിവര്‍ വിചാരണ നേരിടണമെന്നാണ് ഇന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി.

അതേസമയം വിചാരണ നേരിടാന്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം മന്ത്രി സ്ഥാനമോ എംഎൽഎ സ്ഥാനമോ രാജിവെയ്ക്കണമെന്ന് എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. സുപ്രിം കോടതി വിധിയുടെ പേരിൽ ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റേയും തിരുമാനം.വിചാരണ കഴിയാതെ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.

വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി: ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷംവിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി: ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

 നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടി നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടി

ലക്ഷ്യം പടിഞ്ഞാറൻ യുപിയിലെ ജാട്ട്- മുസ്ലീം വോട്ട്; പുതിയ ഫോർമുലയുമായി അഖിലേഷ് യാദവ്ലക്ഷ്യം പടിഞ്ഞാറൻ യുപിയിലെ ജാട്ട്- മുസ്ലീം വോട്ട്; പുതിയ ഫോർമുലയുമായി അഖിലേഷ് യാദവ്

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Not going into the right and wrong; Jose k mani's first responds on assembly rucks case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X