Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തില്‍ താല്‍പര്യമില്ല; വിജയിക്കാന്‍ സാധിക്കുമെങ്കിലും മത്സിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള

തൃശൂര്‍: ജയിക്കാന്‍ സാധിക്കുമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താല്‍പര്യമില്ല, പക്ഷെ മത്സരിച്ചാല്‍ താന്‍ ജയിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയമാണ് നിലവിലുള്ളത്. തനിക്ക് അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ശ്രീധരന്‍പിള്ള തൃശൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

sreedharanpillai

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ഉള്‍പ്പടേയുള്ളവരുടെ പേരുകള്‍ ബിജെപിയില്‍ സജീവ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കേയാണ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലായിരുന്നു അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നു കേട്ടത്.

ശബരിമല വിഷയത്തിലെ തുടര്‍ സമരങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രചാരണപ്രവര്‍ത്തനങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും. അതേസമയം ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവന്നതില്‍ യോഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരാന്‌ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+