കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രയോജനമില്ല; ഇടഞ്ഞ് നിൽക്കുന്ന കേരള കോൺഗ്രസുകളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയും എംഎല്‍എ കെബി ഗഷേണ് കുമാറും നേരത്തെ രംഗത്തെത്തിയിരുന്നു. കൊല്ലത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫ് വിടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് ഇരുവരും വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാവും തമ്മില്‍ ഇടഞ്ഞുനില്‍ക്കുകയാണ്.

എന്നാല്‍ ഇതിനിടെ തര്‍ക്കം നടക്കുന്ന കേരള കോണ്‍ഗ്രസുകളെ ഇപ്പോള്‍ ബിജെപി എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. നിലവിലുള്ള പാര്‍ട്ടികളുമായി എന്‍ഡിഎ ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രയോജനമില്ല

പ്രയോജനമില്ല

യുഡിഎഫില്‍ കലഹിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകളെ പതിവ് പോലെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നില്ല. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നതുകൊണ്ട് വലിയ പ്രയോജനമില്ല. ഈ വിലയിരുത്തലിലാണ് ബിജെപി ഇപ്പോഴുള്ളത്. കാലങ്ങളായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ക്രൈസ്തവ മേധാവിത്വമുള്ള പാര്‍ട്ടികള്‍ ഈ സാഹചര്യത്തില്‍ ബിജെപിക്കൊപ്പം ചേരില്ലെന്ന് ബോധ്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് ഒന്നും ചെയ്യാനില്ല

ബിജെപിക്ക് ഒന്നും ചെയ്യാനില്ല

നിലവില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ നടത്താതെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരീക്ഷിക്കും. ഇപ്പോഴത്തെ തര്‍ക്കത്തില്‍ ബിജെപിക്ക് ഒന്നും ചെയ്യാനില്ല. കേരള കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളെ കൂടെ കൂട്ടണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ അവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ട് കാര്യമില്ല. കേരള കോണ്‍ഗ്രസുകളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. എല്ലാം പരിഹരിച്ച് നേതൃത്വം ശക്തിപ്പെടുത്തേണ്ടതുണ്ട്. ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് മുന്നിലുള്ള വെല്ലുവിളി. എന്‍ഡിഎ മുന്നണിയില്‍ അഭിപ്രായവ്യത്യാസം താരതമ്യേന കുറവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാറി ചിന്തിക്കും

മാറി ചിന്തിക്കും

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്‍ഡിഎ മുന്നണിയുടെ പ്രസക്തി മറ്റ് പാര്‍ട്ടികള്‍ ചിന്തിക്കേണ്ടിവരും. വേണ്ടത്ര കൂടിയാലോചനകളില്ലാതെ കേരള കോംണ്‍ഗ്രസിനെ പോലുള്ള അതൃപ്തരെ ക്ഷണിക്കുന്നത് പാര്‍ട്ടിക്കും മുന്നുണിക്കും ദോഷമാകുമെന്നാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

ചര്‍ച്ചകള്‍ നടന്നിട്ടില്ല

ചര്‍ച്ചകള്‍ നടന്നിട്ടില്ല

അതേസമയം, യുഡിഎഫിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. താന്‍ തന്റെ പാര്‍ട്ടിയും എല്‍ഡിഎഫില്‍ പൂര്‍ണ്ണ സംതൃപ്തരാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. യുഡിഎഫുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഡാലോചനയുടെ ഭാഗമാണെന്ന് മകനും എംഎല്‍എയുമായി ഗണേഷ് കുമാറും അറിയിച്ചു.

യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി; ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കും, പ്രചാരണം ശരിയല്ലയുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി; ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കും, പ്രചാരണം ശരിയല്ല

കോട്ടയം കിട്ടാതെ പിന്നോട്ടില്ല.... യുഡിഎഫ് യോഗത്തിനും എത്തില്ല, നിലപാടില്‍ ഉറച്ച് ജോസഫ്!!കോട്ടയം കിട്ടാതെ പിന്നോട്ടില്ല.... യുഡിഎഫ് യോഗത്തിനും എത്തില്ല, നിലപാടില്‍ ഉറച്ച് ജോസഫ്!!

English summary
Not Interested To welcome Kerala congress parties to NDA, Says K surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X