മലപ്പുറം മാത്രമല്ല തിരുവനന്തപുരവും കൊല്ലവും അടക്കം പുനക്രമീകരിക്കാം, 5 പുതിയ ജില്ലകൾ;നിർദേശവുമായി വിടി ബൽറാം
മലപ്പുറം ജില്ല വിഭജനം എന്ന ആവശ്യം ശക്തമാകുന്നതിനിടെ കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണമെന്ന നിർദേശവുമായി തൃത്താല മുൻ എം എൽ എ വിടി ബൽറാം. തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് പുതിയ ജില്ല, എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി മറ്റൊരു ജില്ല, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല എന്നിങ്ങനെയാണ് ആവശ്യം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. ഒരു കേരളീയൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എൻ്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എൻ്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നു.
കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്:
1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.
2) എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.
3) മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.
4) കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം.
ചർച്ചകൾ നടക്കട്ടെ
കേരളം മുഴുവൻ യാത്ര ചെയ്യാറുള്ള ഒരാളെന്ന നിലയിൽ എൻ്റെ വ്യക്തിപരമായ നിരീക്ഷണമാണ് ഇത്. എന്നാൽ നെയ്യാറ്റിൻകര ജില്ല, വർക്കല ജില്ല, മൂവാറ്റുപുഴ ജില്ല, വള്ളുവനാട് ജില്ല, തിരൂർ ജില്ല, വടകര ജില്ല എന്നിങ്ങനെ നിരവധി ജില്ലാ ആവശ്യങ്ങൾ ഏറെക്കാലമായി പൊതുമണ്ഡലത്തിൽ ചർച്ചയായി ഉണ്ട്. അതിനെയെല്ലാം കാര്യ കാരണ സഹിതം വിലയിരുത്തി ഒരു സമഗ്ര പഠനം നടത്താവുന്നതേയുള്ളൂ', വിടി ബൽറാം കുറിച്ചു.
തിരുവനന്തപുരം - 33,01,427,കൊല്ലം - 26,35,375, പത്തനംതിട്ട - 11,97,412, ആലപ്പുഴ - 21,27,789, കോട്ടയം - 19,74,551, എറണാകുളം - 32,82,388, ഇടുക്കി - 11,08,974, തൃശൂർ - 31,21,200, പാലക്കാട് - 28,09,934, വയനാട് - 8,17,420, മലപ്പുറം - 41,12,920, കോഴിക്കോട് - 30,86,293 , കണ്ണൂർ - 25,23,003, കാസർഗോഡ് - 13,07,375 എന്നിങ്ങനെയാണ് 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ. കണ്ണൂര്‍ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളെ വിഭജിച്ച് പുതിയ 3 ജില്ലകള്‍ മലബാറില്‍ രൂപീകരിക്കണമെന്ന ആവശ്യം നേരത്തേ പിവി അൻവർ ഉയർത്തിയിരുന്നു. മൂന്നു കോടിയിലധികം മനുഷ്യരുള്ള കേരളത്തില്‍ ഒരു കോടി 25 ലക്ഷം ആളുകളും താമസിക്കുന്നത് കണ്ണൂര്‍ ,കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിലാണ്. ജനസംഖ്യാവര്‍ദ്ധനയുടെ തോതനുസരിച്ച് 2025ല്‍ ഈ നാല് ജില്ലകളുടെ ജനസംഖ്യ ഒന്നരക്കോടിയിലെത്തി നില്‍ക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും സേവനങ്ങളും കേരള ജനതയുടെ 45 ശതമാനത്തോളം വരുന്ന മനുഷ്യര്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ ലഭ്യമാവണമെങ്കില്‍ ജില്ലകൾ വിഭജിക്കണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications