കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്രാവുകള്‍ക്കൊപ്പം നീന്തിയത്'പ്രോട്ടോക്കോള്‍ ലംഘനമോ?ജേക്കബ് തോമസ് പാലിക്കേണ്ടിയിരുന്ന നിയമവശങ്ങള്‍

ഇത്തരമൊരു പുസ്തകം പുറത്തിറക്കുമ്പോള്‍ തോമസ് ജേക്കബ് പാലിക്കേണ്ടിയിരുന്ന നിയമവശങ്ങളെക്കുറിച്ചാണ് കെസി ജോസഫ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വിശദീകരിക്കുന്നത്

  • By Anoopa
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദവെളിപ്പെടുത്തലുകളുമായി ഇന്നലെ പുറത്തിറങ്ങേണ്ടിയിരുന്ന ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം പ്രോട്ടോകോള്‍ നിയമങ്ങളുടെ ലംഘനമാണോ? പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തേണ്ടിയിരുന്ന മുഖ്യന്ത്രിയോട് അതു ചെയ്യരുതെന്നാവശ്യപ്പെട്ട് കെസി ജോസഫ് അയച്ച കത്തില്‍ എണ്ണിയെണ്ണി പറയുന്നതും ജേക്കബ് തോമസ് പാലിക്കേണ്ടിയിരുന്ന നിയമവശങ്ങളെക്കുറിച്ചാണ്. നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പുസ്തകപ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു.

ഇത്തരമൊരു പുസ്തകം എഴുതാന്‍ സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിച്ചിട്ടില്ലാതിരിക്കെ തോമസ് ജേക്കബ് നടത്തിയത് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിന്റെയും 1996ലെ പോലീസ് ഫോഴ്‌സസ് ആക്ടിന്റെയും ലംഘനമാണെനെന് കെസി ജോസഫ് ആരോപിച്ചു. ഈ നിയമങ്ങളനുസരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ സംബന്ധമായ കാര്യങ്ങളോ അനുഭവങ്ങളോ മാധ്യമങ്ങളോട് സംസാരിക്കാനോ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനോ അനുവാദമില്ല. അതുകൊണ്ടു തന്നെ ജേക്കബ് തോമസ് നടത്തിയത് അച്ചടക്കലംഘനമാണെന്ന് കെസി ജോസഫ് ആരോപിക്കുന്നു.

jacob

'ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കണമെങ്കില്‍ ജേക്കബ് തോമസിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം ലഭിക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയെക്കണ്ട് സംസാരിച്ചപ്പോള്‍ അക്കാര്യം പരിശോധിക്കുമെന്നാണ് പറഞ്ഞത്. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുവാദം ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക കാര്യങ്ങള്‍ സംബന്ധിച്ച് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശരിയല്ല', കെസി ജോസഫ് ന്യൂസ് മിനിറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

English summary
Not just the Official Secrets Act, Thomas may have violated rules pertaining to police forces,says KC Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X