കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിക്ക് ഇത്തവണയും നറുക്കില്ല!!! ഒച്ചയുംവിളിയും ഇല്ലാതെ സിപിഎമ്മിന് രാജ്യസഭ സ്ഥാനാർത്ഥി; എളമരം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ തവണത്തേയും പോലെ തന്നെ ആയി ഇത്തവണത്തേയും കാര്യങ്ങള്‍. മമ്മൂട്ടി സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി ആയേക്കും എന്ന പ്രാചാരണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്ത്യമായി.

യുഡിഎഫില്‍ രാജ്യസഭ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ വലിയ ബഹളം നടക്കുമ്പോള്‍ സിപിഎം ആരും അറിയാതെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു ജനറല്‍ സെക്രട്ടറിയും ആയ എളമരം കരീം ആണ് സ്ഥാനാര്‍ത്ഥി.

ഇടതുപക്ഷത്തിന് ഇത്തവണ രണ്ട് എംപിമാരെ രാജ്യസഭയിലേക്ക് ജയിപ്പിക്കാന്‍ ആകും. ഒരു സീറ്റ് സിപിഐയ്ക്കാണ് നല്‍കിയിട്ടുള്ളത്. മുന്‍ മന്ത്രി ബിനോയ് വിശ്വം ആണ് സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി.

മമ്മൂട്ടി എവിടെ?

മമ്മൂട്ടി എവിടെ?

ഇത്തവണ സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി സിനിമ താരം മമ്മൂട്ടി ആയേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിപിഎമ്മിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മമ്മൂട്ടി.

ആര് പറയുന്നു

ആര് പറയുന്നു

തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ മമ്മൂട്ടിയ്ക്ക് താത്പര്യമില്ലെന്നും രാജ്യസഭയിലേക്കാണെങ്കില്‍ നോക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മമ്മൂട്ടിയുടെ പേര് ഇങ്ങനെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടുത്താറും ഉണ്ട്.

ഇത്തവണ ഉറപ്പാണെന്ന്!!!

ഇത്തവണ ഉറപ്പാണെന്ന്!!!

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലും മമ്മൂട്ടിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഇന്നസെന്റിന്റെ പേരാണ് മമ്മൂട്ടി നിര്‍ദ്ദേശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യസഭ സ്ഥാനാര്‍ത്ഥിയാകാന്‍ അന്നേ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നേതാക്കളുമായുള്ള അടുപ്പം

നേതാക്കളുമായുള്ള അടുപ്പം

സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടപ്പെട്ട നടനും ആണ്. കൂടെ കൈരളി ചാനലിന്റെ ചെയര്‍മാനും ആണ് മമ്മൂട്ടി. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് ഇത് മാത്രം നോക്കിയിട്ടില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

എല്ലാം വ്യാജ വാര്‍ത്തകള്‍

എല്ലാം വ്യാജ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ ചര്‍ച്ച പോലും നടന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില മാധ്യമങ്ങള്‍ ആണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് ആക്ഷേപം.

ഒടുവില്‍ എളമരം കരീം

ഒടുവില്‍ എളമരം കരീം

എന്തായാലും ഒടുവില്‍ എളമരം കരീമിനെ രാജ്യസഭയിലേക്ക് അയക്കാന്‍ ആണ് സിപിഎമ്മിന്റെ തീരുമാനം. ആദ്യമായിട്ടാണ് കരീം പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രി ആയിരുന്നു കരീം.

യുഡിഎഫില്‍ ബഹളം

യുഡിഎഫില്‍ ബഹളം

സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ലളിതമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. എന്നാല്‍ യുഡിഎഫില്‍ അതല്ല സ്ഥിതി. ഒരിക്കല്‍ യുഡിഎഫ് വിട്ടുപോയ കെഎം മാണിയുടെ പാര്‍ട്ടിക്കാണ് രാജ്യസഭ സീറ്റ് നല്‍കിയത്. അതും മുന്നണിയില്‍ തിരിച്ചെടുക്കും മുമ്പേ തന്നെ. ഇത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നത്.

മമ്മൂട്ടി ഇത്തവണ എംപിയാകും! രാജ്യസഭയിലേക്ക്? പിണറായിക്ക് പ്രിയങ്കരൻ... വെല്ലുവിളികളും ഉണ്ടത്രെ!മമ്മൂട്ടി ഇത്തവണ എംപിയാകും! രാജ്യസഭയിലേക്ക്? പിണറായിക്ക് പ്രിയങ്കരൻ... വെല്ലുവിളികളും ഉണ്ടത്രെ!

ഞെട്ടിക്കുന്ന വാർത്ത! കെപിസിസി പ്രസിഡന്റ് പദവി കോൺഗ്രസ്സിന് തന്നെ!!! യൂത്തൻമാർക്ക് അടപടലം ട്രോൾ!!!ഞെട്ടിക്കുന്ന വാർത്ത! കെപിസിസി പ്രസിഡന്റ് പദവി കോൺഗ്രസ്സിന് തന്നെ!!! യൂത്തൻമാർക്ക് അടപടലം ട്രോൾ!!!

English summary
Not Mammootty, Elamaram Kareem will be CPM's Rajya Sabha candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X