അംബാനിയല്ല... ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറ് ഈ കോടീശ്വരന്..! വിലയെത്രയെന്നോ!?
മുംബൈ: വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, ബിസിനസ് മാഗ്നറ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും അതിഗംഭീരമായ കാര്‍ ശേഖരങ്ങളില്‍ പലതും ഇന്ത്യയിലുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ പല റെക്കോഡുകളും മുകേഷ് അംബാനിയുടെ പേരിലാണ്. ലോകത്തിലെ പല ആഡംബര കാറുകലും സ്വന്തമാക്കിയിട്ടുള്ള ആളാണ് മുകേഷ് അംബാനി.
എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറ് മുകേഷ് അംബാനിയുടെ പേരില്‍ അല്ല എന്ന വസ്തുത നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ ശതകോടീശ്വരന്‍ യോഹാന്‍ പൂനവാല്ലെയാണ് രാജ്യത്തെ ഏറ്റവും വിലയേറിയ കാറിന്റെ ഉടമസ്ഥന്‍. അടുത്തിടെ റോള്‍സ് റോയ്‌സ് ഫാന്റം VIII EWB എന്ന ലോകത്തിലെ തന്നെ വിലയേറിയ കാറുകളിലൊന്ന് യോഹാന്‍ പൂനവാല്ലെ സ്വന്തമാക്കിയിരുന്നു.

22 കോടി രൂപയാണ് ഈ കാറിന്റെ വില! റോള്‍സ് റോയ്‌സ് ഫാന്റം VIII EWB വാഹനപ്രേമികളെ മോഹിപ്പിക്കുന്ന ആഡംബര വാഹനമാണ്. ഡ്രൈവര്‍ക്കും പിന്നിലെ യാത്രക്കാര്‍ക്കും ഇടയില്‍ ഒരു പാര്‍ട്ടീഷന്‍ ചേര്‍ക്കുന്ന അപൂര്‍വ ഓപ്ഷനായ പ്രൈവസി സ്യൂട്ട് ആണ് അതിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. റോള്‍സ് റോയ്സ് ഈ ഫീച്ചര്‍ നിര്‍ത്തലാക്കിയെങ്കിലും, പൂനവല്ല ഇത് ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഈ കാര്‍ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിലയേറിയ കാറുകള്‍ സ്വന്തമാക്കിയവരുടെ പട്ടികയില്‍ വി എസ് റെഡ്ഡി, മുകേഷ് അംബാനി, നടന്‍ ഇമ്രാന്‍ ഹാഷ്മി തുടങ്ങിയ പ്രമുഖ വ്യക്തികളെയാണ് യോഹാന്‍ പൂനവാല്ല മറികടന്നത്. ഇത് മാത്രമല്ല യോഹാന്‍ പൂനവാല്ലയുടെ കാര്‍ ശേഖരത്തില്‍ ഉള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് റോള്‍സ് റോയ്സായ റോള്‍സ് റോയ്സ് സ്പെക്ടര്‍ ഇലക്ട്രിക് കൂപ്പെ അദ്ദേഹത്തിന് സ്വന്തമാണ്.
ബെന്റ്ലിസ്, ഫെരാരിസ്, ലംബോര്‍ഗിനികള്‍, മറ്റ് ഹൈ - എന്‍ഡ് ബ്രാന്‍ഡുകള്‍ എന്നിവയുള്‍പ്പെടെ കസ്റ്റമൈസ്ഡ് കാറുകളുടെ ശ്രദ്ധേയമായ ശേഖരം സ്വന്തമാക്കിയിട്ടുള്ള യോഹാന്‍ പൂനവല്ല 2024 ലെ ലേലത്തിന് മുമ്പ് എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ SDV8 LWB വാങ്ങിയിരുന്നു.
അടുത്തിടെ യോഹാന്‍ പൂനവല്ലയും ഭാര്യ മിഷേല്‍ പൂനവല്ലയും സൗത്ത് മുംബൈയില്‍ 30,000 ചതുരശ്ര അടി മാന്‍ഷന്‍ സ്വന്തമാക്കി തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു. 400 കോടി രൂപയ്ക്കും 750 കോടി രൂപയ്ക്കും ഇടയില്‍ മൂല്യമുള്ളതാണ് ഇത്.












Click it and Unblock the Notifications