കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ 'ഞെട്ടിക്കാന്‍' ഉറച്ച് അമിത് ഷാ! കുമ്മനം മാത്രമല്ല വി മുരളീധരനും മന്ത്രി?തിരക്കിട്ട ചര്‍ച്ച

  • By
Google Oneindia Malayalam News

ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് 7 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വിപുലമാര പരിപാടികളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി ഒരുക്കുന്നത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷാ തങ്ങള്‍ക്ക് കരുതിവെച്ചതെന്താണ് കേരള ബിജെപി ഉറ്റുനോക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്.

<strong>'രാഹുല്‍ പ്രകൃതിയിലെ മികച്ച മാലാഖ'.. വേറിട്ടൊരു കുറിപ്പ്.. വൈറല്‍</strong>'രാഹുല്‍ പ്രകൃതിയിലെ മികച്ച മാലാഖ'.. വേറിട്ടൊരു കുറിപ്പ്.. വൈറല്‍

കുമ്മനം രാജശേഖരന്‍ മന്ത്രിയായേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹത്തെ ബിജെപി നേതൃത്വം ദില്ലിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇതുകൂടാതെ മുതിര്‍ന്ന നേതാവ് വി മുരളീധരനും മന്ത്രിയായേക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

അമിത് ഷായുടെ നീക്കം

അമിത് ഷായുടെ നീക്കം

ലേക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ആയില്ലേങ്കിലും രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഷാ.

 രണ്ട് മന്ത്രിമാര്‍?

രണ്ട് മന്ത്രിമാര്‍?

കേരളത്തില്‍ നിന്നുള്ള ഷായുടെ ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ചത് കുമ്മനം രാജശേഖരനാണെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.ഇത് ശരിവെച്ച് സത്യപ്രതിജ്ഞയ്ക്ക് തൊട്ട് മുന്‍പ് കുമ്മനത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഷാ.

 ആര്‍എസ്എസ് ഇടപെടല്‍

ആര്‍എസ്എസ് ഇടപെടല്‍

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ രാജിവെച്ചാണ് തിരുവനന്തപുരത്ത് മത്സരിച്ചത്. ആര്‍എസ്എസ് ആയിരുന്നു കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദ്ദം ചെലുത്തിയത്. മണ്ഡലത്തില്‍ വലിയ പരാജയം രുചിച്ചെങ്കിലും കുമ്മനത്തെ മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ക്ക് ആര്‍എസ്എസ് ചരടുവലി തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 ദില്ലിയിലേക്ക് വിളിപ്പിച്ചു

ദില്ലിയിലേക്ക് വിളിപ്പിച്ചു

ഇന്ന് രാവിലെ കുമ്മനം രാജശേഖരന്‍ ദില്ലിയിലേക്ക് തിരിച്ചതോടെ മന്ത്രി സ്ഥാനാം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് നേതൃത്വം. താന്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നായിരുന്നു ആദ്യം കുമ്മനം പറഞ്ഞിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് കുമ്മനത്തെ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

 വി മുരളീധരന്‍ ദില്ലിയില്‍

വി മുരളീധരന്‍ ദില്ലിയില്‍

കുമ്മനത്തെ പരിസ്ഥിതി മന്ത്രിയാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം കുമ്മനം രാജശേഖരന്‍ മാത്രമല്ല മറ്റ് രണ്ട് പേര്‍ കൂടി മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി മുരളീധരനെ പരിഗണിക്കുമെന്നാണ് സൂചന.

 തിരക്കിട്ട ചര്‍ച്ചകള്‍

തിരക്കിട്ട ചര്‍ച്ചകള്‍

ആന്ധ്രയില്‍ ആയിരുന്ന മുരളീധരനോട് വ്യാഴാഴ്ച ദില്ലിയില്‍ എത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.ഇത് പ്രകാരം അദ്ദേഹം ഇന്ന് രാവിലെയോടെ ദില്ലിയില്‍ എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ പരിഗണിക്കുന്നത്.

 രാജ്യസഭാംഗം

രാജ്യസഭാംഗം

എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. അതേസമയം അല്‍ഫോണ്‍സ് കണ്ണന്താനത്തോട് തുടരാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.കണ്ണന്താനം നിലവില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്.

 രണ്ടില്‍ കൂടുതല്‍

രണ്ടില്‍ കൂടുതല്‍

കേരളത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ മന്ത്രിമാരാകാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. രാജ്യസഭാംഗമായ സുരേഷ് ഗോപിയെ പരിഗണിക്കുമോയെന്നുള്ളതും ഉറ്റുനോക്കുന്നുണ്ട്. മുന്‍ ഐഎസ് ഓഫീസര്‍ കൂടിയായ ആനന്ദ് ബോസിന്‍റെ പേര് നേരത്തെ ഉയര്‍ന്ന് കേട്ടിരുന്നു. അദ്ദേഹത്തെ ആദ്യഘട്ടത്തില്‍ പരിഗണിച്ചേക്കില്ലെന്നാണ് സൂചനകള്‍.

 ആനന്ദ് ബോസ്?

ആനന്ദ് ബോസ്?

കേരള മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ആനന്ദ് ബോസ് നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്.ണ്ടാം മന്ത്രിസഭയില്‍ കൂടുതല്‍ പ്രൊഫഷണലുകളായ ആളുകളെ ഉള്‍പ്പെടുത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എച്ച്ഡി ദേവഗൗഡയെ ചതിച്ചതാ!! പാലം വലിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍! വീണ്ടും പൊട്ടിത്തെറി?എച്ച്ഡി ദേവഗൗഡയെ ചതിച്ചതാ!! പാലം വലിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍! വീണ്ടും പൊട്ടിത്തെറി?

English summary
Not only kummanam v muralidharan may get minister berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X