ജനറിക് മരുന്നുകള്‍ക്ക് എതിരല്ല, ആശങ്ക പരിഹരിക്കണം, സർക്കാർ വ്യക്തത വരുത്തണമെന്ന് കെകെ ശൈലജ

സ്പൈനൽ മസ്‌കുലാർ അട്രോഫി(SMA)യ്ക്കുള്ള മരുന്നു സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക കൾ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് മുൻ ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ. സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് മാറി
മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതിൽ സാമ്പിൾ/ക്ലിനിക്കൽ ട്രയലിനുള്ളത് എന്ന ലേബലുള്ള ബോട്ടിൽ ഉണ്ടായിരുന്നതും രക്ഷിതാക്കളിൽ ആശങ്കയുളവാക്കിയിരുന്നുവെന്ന് അവർ പറഞ്ഞു.

അമ്മമാരിൽ ചിലർ മുൻമന്ത്രി എന്ന നിലയിൽ ഞങ്ങളെയും വിളിച്ചിരുന്നു. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് നല്ല ഫലം ഉണ്ടാക്കിയെന്നും കുട്ടികളിൽ നല്ല മാറ്റം കാണുന്നു എന്നും പെട്ടന്ന് മരുന്ന് മാറിയാൽ അവർ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുമോ എന്ന് ഭയക്കുന്നതായും അവർ പറഞ്ഞു
പുതിയ മരുന്നിൻ്റെ വിശ്വാസ്യത അവരെ ബോധ്യപ്പെടുത്താനും ക്ലിനിക്കൽ ട്രയലിനുള്ള സാമ്പിൾ വിതരണം ചെയ്യാൻ ഇടയായത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനും സർക്കാരിനും ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ട്
റോഷ് എന്ന വിദേശ കമ്പനിയേക്കാൾ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മരുന്ന് നാറ്റ് കോ എന്ന ഇന്ത്യൻ
കമ്പനി നിർമ്മിച്ച് നൽകിയാൽ അത് അങ്ങേയറ്റം സ്വാഗതാർഹമാണ്.

hai2-75051792871833 jpg -Properties

1970 ലെ ഇന്ത്യൻ പാറ്റൻ്റ് നിയമം 2005 ൽ ഭേദഗതി ചെയ്ത് ഉല്പന്ന(Product) പാറ്റൻ്റടക്കം
കുത്തക കമ്പനികൾക്ക് നൽകിയത് അന്നത്തെ കേന്ദ്ര ഗവണ്മെണ്ടാണ്. അതുകൊണ്ടാണ് നാറ്റ് കൊയ്ക്ക് റോഷ്നെതിരെ കോടതിയെ സമീപിക്കേണ്ടി വന്നത്. കുത്തകകളുടെ പാറ്റൻ്റ് കാലാവധി നീട്ടിക്കൊടുത്തതും
2005 ലെ നിയമത്തിൻ്റെ തരക്കേടായിരുന്നു. ഇപ്പോൾ ആ കാലാവധി കഴിയുമ്പോഴാണ് ഇന്ത്യൻ കമ്പനികൾക്ക് മരുന്നുല്പാദനത്തിന് അപേക്ഷിക്കാൻ കഴിയുന്നത് ഒരേ രാസഘടകങ്ങളുള്ള മരുന്നിന് വിദേശ കമ്പനികൾ
വൻതുക ഈടാക്കാൻ തയ്യാറായി നിരവധി ഇന്ത്യൻ കമ്പനികൾ ഇക്കാലത്ത് പൂട്ടിപ്പോവുകയും
ചെയ്തു

2017 ൽ' കേരളാ ജനറിക്' എന്ന സ്കീം കൊണ്ടുവന്ന് ജീവിത ശൈലി രോഗങ്ങൾക്ക് കമ്പനികളിൽ നിന്ന് ബ്രാൻ്റഡ് ജനറിക് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ വലിയ ആശ്വാസമുണ്ടായതെന്ന് ഞാനോർക്കുന്നു. അതായത് ജനറിക് മരുന്നിന് ഞങ്ങൾ എതിരല്ല.
എന്നാൽ പുതിയ മരുന്നിൻ്റെ ജൈവ തുല്യത ബോധ്യപ്പെടുത്താൻ കമ്പനിക്കും
സർക്കാരിനും കഴിയണം. സാധാരണ നടപടിക്രമങ്ങൾ പാലിച്ച് KMSCL മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്നും വ്യക്തത വരുത്തേണ്ടതുണ്ട് അതാണ് സൂചിപ്പിച്ചത്',കെകെ ശൈലജ വിശദീകരിച്ചു.

അതേസമയം വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma