കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോജെപി സഖ്യത്തിന് ഫോട്ടോ എടുക്കാനും ഒരേ വയോധിക'.. സത്യം ഇതാണ്

  • By
Google Oneindia Malayalam News

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലാണെന്ന വിമര്‍ശമങ്ങളാണ് പലപ്പോഴായി ഇടതുപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇരുവരും സഖ്യത്തിലാണെന്നും എല്‍ഡിഎഫിന്‍റെ പരാജയത്തിനായി പല മണ്ഡലങ്ങളിലും ബിജെപി വോട്ട് മറിക്കുമെന്നുള്ള പ്രചരണങ്ങളും എല്‍ഡിഎഫ് നടത്തുന്നുണ്ട്.

<strong>കേരളത്തില്‍ ജയിക്കുന്ന മുന്നണി.. കേന്ദ്രത്തിന് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രഹസ്യാന്വേഷണ വിഭാഗം</strong>കേരളത്തില്‍ ജയിക്കുന്ന മുന്നണി.. കേന്ദ്രത്തിന് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രഹസ്യാന്വേഷണ വിഭാഗം

ഇതിനിടയിലാണ് 'കോജെപി സഖ്യത്തിന് തെരഞ്ഞെടുപ്പ് പരസ്യത്തിനും ഒരേ വയോധിക' എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായത്. രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനും കെ സുരേന്ദ്രനും ഒപ്പം നില്‍ക്കുന്ന വയോധികയുടെ ചിത്രം പങ്കുവെച്ചാണ് ഈ പ്രചരണം. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ ഇതാണ്

 മൂന്ന് പേര്‍ക്കൊപ്പം

മൂന്ന് പേര്‍ക്കൊപ്പം

തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ശശി തരൂരിനേയും എന്‍ഡിഎ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കെട്ടിപിടിച്ച് നില്‍ക്കുന്ന ഒരു വയോധികയുടെ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 കോജെപി

കോജെപി

കോജെപി സഖ്യത്തിന്‍റെ ചില ഫോട്ടോ അപാരതകള്‍ എന്ന പേരില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സ്ഥാനാര്‍ത്ഥിയെ കെട്ടിപിടിക്കാനും കരയാനുമായി എത്തിച്ച സംഘത്തിലെ ആളാണെന്ന രീതിയിലും പ്രചരണം നടന്നു.

 കുമ്പിടിയോ

കുമ്പിടിയോ

കോണ്‍ഗ്രസിന്‍റെ രജിസ്റ്റേഡ് കരച്ചില്‍ തൊഴിലാളി എന്ന അടിക്കുറിപ്പോടെ വടക്കേ ഇന്ത്യയിലും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. കെ സുരേന്ദ്രന്‍ ബിജെപി നേതാവാണെന്ന അറിയാത്തവരായിരുന്നു ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്‍റെ പേരില്‍ പ്രചരണം നടത്തിയത്.

 പൊളിച്ചടുക്കി

പൊളിച്ചടുക്കി

എന്നാല്‍ ദേശീയ മാധ്യമമായ ആള്‍ട്ട് ന്യൂസ് പ്രചരണങ്ങളിലെ സത്യാവസ്ഥ പൊളിച്ചടുക്കി രംഗത്തെത്തി.മൂന്ന് പേര്‍ക്കൊപ്പവും നില്‍ക്കുന്നത് വ്യത്യസ്ത സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. 2015 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്. തമിഴ്നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ എടുത്ത ചിത്രമാണത്.

 വെള്ളപ്പൊക്ക സമയത്ത്

വെള്ളപ്പൊക്ക സമയത്ത്

തമിഴ്നാട്ടിലെ പുതുച്ചേരിയില്‍ എത്തിയ രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് വൃദ്ധയായ സ്ത്രീയെ ചേര്‍ത്ത് പിടിക്കുന്നത്. രാഹുലിനൊപ്പം മറ്റു നേതാക്കളും ഉണ്ട്.ന്യായ് പദ്ധതിയുടെ പ്രചരണത്തിനാണ് കോണ്‍ഗ്രസ് ഈ ചിത്രം വീണ്ടും ഉപയോഗിച്ച് തുടങ്ങിയത്.

 ശശി തരൂര്‍ തന്നെ

ശശി തരൂര്‍ തന്നെ

അതേസമയം വൃദ്ധയെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രം ശശി തരൂര്‍ തന്നെയാണ് 2019 ഏപ്രില്‍ 12 ന് ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ഈ ചിത്രം പങ്കുവെച്ചത്.

 കാലില്‍ തൊട്ട്

കാലില്‍ തൊട്ട്

പ്രചരണത്തിനിടെ തന്‍റെ കാലില്‍ തൊട്ട് തൊഴാന്‍ ഈ വൃദ്ധ ശ്രമിച്ചിരുന്നെന്നും താന്‍ അവരെ തടയുകയായിരുന്നുവെന്നും ശശി തരൂര്‍ പങ്കുവെച്ച ട്വീറ്റില്‍ കുറിച്ചിരുന്നു.

 ചൗക്കിദാര്‍ ഇഎംഎസ്

ചൗക്കിദാര്‍ ഇഎംഎസ്

ഇഎംഎസിന്‍റെ ചിത്രം ഉപയോഗിച്ചുള്ള സംഘിപരിവാര്‍ അനുകൂല ട്വിറ്റര്‍ ഹാന്‍റിലായ ചൗക്കിദാര്‍ ഇഎംഎസ് നമ്പൂതിരിപ്പാട് സുരേന്ദ്രനൊപ്പം നില്‍ക്കുന്ന പ്രായമുള്ള സ്ത്രീയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

 കെ സുരേന്ദ്രന്‍റേയും

കെ സുരേന്ദ്രന്‍റേയും

മാധ്യമങ്ങള്‍ കാണാത്ത ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുടെ വൈകാരിക ചിത്രം എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. കെ സുരേന്ദ്രന്‍ അനുകൂല ഫേസ്ബുക്ക് പേജുകളും ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു.

 വ്യാജ പ്രചരണം

വ്യാജ പ്രചരണം

ഒറ്റ നോട്ടത്തില്‍ ഈ മൂന്ന് സ്ത്രീകളും ഒരുപോലെയാണെന്ന് തോന്നുമെങ്കിലും മൂന്നും മൂന്ന് സ്ത്രീകള്‍ തന്നെയാണ് വ്യക്തമാകും. ഇതോടെ മറ്റൊരു പ്രചര​ണം കൂടി പൊളിച്ചടുക്കിയിരിക്കുകയാണ്.

<strong>മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം</strong>മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം

<strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ</strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ

English summary
not same lady photographed in bjp congress photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X