• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നല്ല പറഞ്ഞത്'; വിശദീകരണവുമായി ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുകയോ അതിജീവിതിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക.തന്റെ അഭിമുഖത്തിലെ ഒരു ഭാഗം അടർത്തിയെടുത്താണ് ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്.അതിജീവിതയുമായി ബന്ധപ്പെട്ട വിഷയത്തേക്കുറിച്ചാണ് ഞാൻ പറഞ്ഞത് എന്നാണ് എല്ലാവരും വ്യാഖ്യാനിച്ചത് അവർ പറഞ്ഞു.റിപ്പോർട്ടർ ചാനലിനോടായിരുന്നു അവതാരകയുടെ പ്രതികരണം.

ഞാൻ അങ്ങനെ എവിടേയും പരാമർശിച്ചിട്ടില്ല

'ഏത് വിഷയത്തിലാണ് ഞാൻ അത് പറഞ്ഞത് എന്ന് പ്രചരിക്കുന്ന വീഡിയോയിൽ ഇല്ല. അതിജീവിതയ്ക്ക് ഉണ്ടായ വിഷയത്തെ കുറിച്ചാണ് ഞാൻ അത് പറഞ്ഞത് എന്നാണ് എല്ലാവരും വ്യാഖ്യാനിച്ചു. ഞാൻ അങ്ങനെ എവിടേയും പരാമർശിച്ചിട്ടില്ല. എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരു താരമാണ് ദിലീപ് എന്നതുകൊണ്ട് ഞാൻ അദ്ദേഹത്തോട് അത്തരത്തിൽ പറഞ്ഞെന്നേയുള്ളൂ. അതിനെ പല കേസുമായി കൂട്ടിയോജിപ്പിച്ച് വായിക്കരുത് അതിജീവിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അല്ല ദിലീപിന് പിന്തുണ നൽകിയത്.

ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യരുത് എന്ന്


'കേസ് നടക്കുകയാണ്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയുകയോ അത്തരം ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യരുത് എന്ന് അഭിമുഖം ആരംഭിക്കുന്നതിന് മുൻപേ നിർദേശം ലഭിച്ചിരുന്നു. വിവാദം ഉണ്ടാക്കരുതെന്ന് മാനേജ്മെന്റിന്റെ പ്രത്യേക നിർദേശം തന്നെ ഉണ്ടായിരുന്നു. പരമാവധി വിവാദങ്ങൾ എൻ്റെ അഭിമുഖങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കാറുമില്ല," അവതാരക പറഞ്ഞു.

എന്താണ് ചോദിക്കുന്നുവെന്നതിനെ കുറിച്ച്


'നടി ഷഫ്നയുമായി നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പ് എന്റെ പേജിൽ കൊണ്ടുവന്ന് ചിലർ പങ്കുവെച്ച് രൂക്ഷവിമർശനം ഉയർത്തുന്നുണ്ട്.ഒരു നൂറ് പേരെങ്കിലും എന്റെ പേജിൽ അത് പങ്കുവെയ്ക്കുകയും ഭയങ്കരമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോ ആ അഭിമുഖത്തിലെ ഒരു ഭാഗം മാത്രമാണ്. അതിന് ശേഷം എന്താണ് ചോദിക്കുന്നുവെന്നതിനെ കുറിച്ച് ആ വീഡിയോയിൽ ഇല്ല'.

ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'

തമാശ നിറഞ്ഞതായിരുന്നു


' വിവാഹം കഴിഞ്ഞ് ഇത്രവർഷമായി കുഞ്ഞുങ്ങളായില്ലേയെന്ന് ചോദിക്കുന്ന ഭാഗമാണ് പലരും ആഘോഷിക്കുന്നത്. അതിന്റെ അടുത്ത ചോദ്യം ഉണ്ട്. ഇതൊക്കെ ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നില്ലേയെന്നതാണ്. തന്റെ ഇന്റർവ്യൂകളുടെ സ്വഭാവം വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതാണ്.
ഷഫ്നയേയും സജിനേയും എല്ലാം വളരെ കാലമായി അറിയുന്ന ആളാണ്. അഭിമുഖം തീർത്തും തമാശ നിറഞ്ഞതായിരുന്നു'.

'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം

കേസ് പിൻവലിച്ചു


'അവർക്ക് വേദനയിണ്ടാകുന്നതായുള്ള ചോദ്യങ്ങളൊന്നും ഞാൻ ചോദിച്ചിട്ടില്ല.വളരെ തമാശയായി പറഞ്ഞുപോയ കാര്യങ്ങളാണ്. ഈ സംഭവം വലിയ വിഷയമായപ്പോൾ ഞാൻ അവരോട് തന്നെ ഇതിനേ കുറിച്ച് ചോദിച്ചിരുന്നുവെന്നും അവതാരക പറഞ്ഞു. അതേസമയം നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി താൻ പിൻവലിച്ചതായും അവതാരക വ്യക്തമാക്കി'.

നേരിട്ട് ക്ഷമ പറഞ്ഞിരുന്നു


ശ്രീനാഥ് ഭാസി തന്നോട് ഖേദം പ്രകടിപ്പിച്ചതായും അവതാരക വ്യക്തമാക്കി. ചെയ്ത തെറ്റുകളെല്ലാം അദ്ദേഹം ഏറ്റുപറഞ്ഞു. മറ്റൊരാളാണ് ഇത്തരത്തിൽ ഒരിക്കലും ആവർത്തിക്കില്ലെന്നും പറഞ്ഞു. . ശ്രീനാഥിന്റെ അച്ഛന്റെയും അമ്മയുടെയും വേദന മനസിലാക്കിയിരുന്നു.ഇനി ജീവിക്കണോ വേണ്ടയോ എന്ന് പോലും അറിയില്ലാത്ത അവസ്ഥയിലാണെന്ന് ശ്രീനാഥ് പറയുമ്പോൾ എനിക്ക് പരാതി പിൻവലിക്കാതിരിക്കാനായില്ലെന്നും അവതാരക വ്യക്തമാക്കി.

 'ദിലീപോ ജഡ്ജിയോ അറിഞ്ഞിട്ടില്ല!', കാരണം സിമ്പിൾ അല്ലേ'; വിശദീകരിച്ച് അഭിഭാഷക 'ദിലീപോ ജഡ്ജിയോ അറിഞ്ഞിട്ടില്ല!', കാരണം സിമ്പിൾ അല്ലേ'; വിശദീകരിച്ച് അഭിഭാഷക

English summary
Not Support dileep; The interview topic and comment was different
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X