22 വര്‍ഷത്തെ ട്രെന്‍ഡ് ഇല്ല; ഇത്തവണ തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയും...? 'എന്‍കോര്‍' പൊതുജനത്തിനില്ല, ഇതാ വഴികൾ
തിരുവനന്തപുരം: കഴിഞ്ഞ 22 വര്‍ഷമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാന്‍ ഉപയോഗിച്ച് പോന്നിരുന്നത് 'ട്രെന്‍ഡ്' പോര്‍ട്ടര്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ മുതല്‍ ട്രെന്‍ഡ് പോര്‍ട്ടല്‍ ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രെന്‍ഡിന് പകരം 'എന്‍കോര്‍' എന്ന വെബ്‌സൈറ്റ് വഴി ആയിരിക്കും തിരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ കൈകാര്യം ചെയ്യുക. എന്നാല്‍ എന്‍കോര്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭ്യമാവില്ല. പിന്നെങ്ങനെ തത്സമയ ലീഡ് നിലകള്‍ അറിയാന്‍ കഴിയും? പരിശോധിക്കാം...
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

രണ്ട് പതിറ്റാണ്ട്
രണ്ട് പതിറ്റാണ്ടാണ് ട്രെന്‍ഡ് പോര്‍്ട്ടല്‍ വഴി മലയാളികള്‍ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞുപോന്നത്. കേരളത്തിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ആയിരുന്നു ട്രെന്‍ഡ് പോര്‍ട്ടല്‍ ഒരുക്കി നല്‍കിയത്. ഇനി മുതല്‍ ട്രെന്‍ഡ് പോര്‍ട്ടല്‍ വഴി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയാന്‍ സാധിക്കില്ല.

എന്‍കോര്‍
ട്രെന്‍ഡിന് പകരം എന്‍കോര്‍ വഴി പൊതുജനങ്ങള്‍ക്കും വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ അറിയാന്‍ കഴിയും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്‍കോര്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് വഴി വോട്ടെണ്ണല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. eciresults.nic.in എന്ന വിലാസത്തില്‍ ആണ് ഇത് ലഭ്യമാവുക. എന്നാല്‍ ട്രെന്‍ഡ് പോര്‍ട്ടലില്‍ ലഭിച്ചിരുന്നത് പോലെ, അതിവേഗ വിവരങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ലഭിക്കാനുള്ള സാധ്യത കുറവാണ്.

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്
മൊബൈല്‍ ആപ്പ് വഴിയും ഇത്തവണ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ അറിയാന്‍ കഴിയും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയാണ് ഇത്. ആപ്പിലാണെങ്കിലും അതിവേഗ വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
ഗൂഗിള്‍ പ്ലേ സ്റ്റോറിറില്‍ നിന്ന് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡിന്റെ നമ്പറും നല്‍കിയാല്‍ എളുപ്പത്തില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

മാധ്യമങ്ങള്‍ക്ക്?
പൊതുജനങ്ങളെ പോലെ തന്നെ മാധ്യമങ്ങള്‍ക്കും എന്‍കോര്‍ ലഭ്യമാകില്ല. പിആര്‍ഡി വഴി ജില്ലതിരിച്ച് മീഡിയ സെന്ററുകളില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നും അതുകൊണ്ട് ആശയക്കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.

വോട്ടെണ്ണല്‍ എങ്ങനെ
ആദ്യം പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണുക. അതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണും. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ആ വിവരം എന്‍കോറിലേക്ക് അപ്‌ഡേറ്റ് ചെയ്യും. അതിന് ശേഷം ആയിരിക്കും ആ വിവരങ്ങള്‍ പിആര്‍ഡി വഴി മാധ്യമങ്ങള്‍ക്കും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്കും ലഭ്യമാവുക.

ഫലം വൈകും?
ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന സൂചനയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നല്‍കുന്നത്. തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലുള്ളതുകൊണ്ടാണിത്. പത്ത് മണിയോടെ ആയിരിക്കും ആദ്യ ഫലസൂചനകള്‍ പുറത്ത് വരിക എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications