കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട; സര്‍വ്വ കക്ഷി യോഗത്തില്‍ ധാരണ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. രോഗം ഗുരുതരമായി വ്യാപിക്കുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും എടുത്തത്. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം തിങ്കളാഴ്ച്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമെ ഉണ്ടായിരിക്കുകയുള്ളു.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് സിപിഎമ്മും. പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുകയേ ഉള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

lockdown

കേരളം മുഴുവനായും അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം നിര്‍ദേശിച്ചു.

വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒന്നാവുമെന്നും യോഗത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ് ബാധിതര്‍ വര്‍ധിച്ചുവരികയാണ്. ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ക്കാണ് രോഗമുക്തി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ഉറവിടം അറിയാത്ത 56 കേസുകള്‍ ഉണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 16995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം സ്വദേശി മുരുകന്‍ (46), കാസര്‍ഡഗോഡ് സ്വദേശി ഹൈറുന്നീസ ( 48) , മാധവന്‍ (68), ആലപ്പുഴ സ്വദേശി മറിയാമ്മ (85) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ-തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍ഗോഡ് 106, കൊഴിക്കോട് 82, എറണാകുളം 69,മലപ്പുറം 58 , പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍18, വയനാട് 15.

ഒപ്പം തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശ്ശൂര്‍ 12, പാലക്കാട 63, മലപ്പുറം 24, cകോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108 പേരും കൊവിഡ് മുക്തരായിട്ടുണ്ട്.

തിരുവനന്തപുരത്ത് സൈന്യത്തെ വിളിക്കണമെന്ന് വിവി രാജേഷ്! ഗുജറാത്തിലും ദില്ലിയിലും സൈന്യം സഹായിച്ചുതിരുവനന്തപുരത്ത് സൈന്യത്തെ വിളിക്കണമെന്ന് വിവി രാജേഷ്! ഗുജറാത്തിലും ദില്ലിയിലും സൈന്യം സഹായിച്ചു

മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?

English summary
not to have a complete lockdown in Kerala Decided in All party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X