Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നടന്നത് 963 മതംമാറ്റങ്ങൾ; ഏറ്റവും കൂടുതൽ പേർ പോയത് മുസ്ലീം വിഭാഗത്തിലേക്കോ?കണക്കുകൾ പറയുന്നത്

നിയമപോരാട്ടങ്ങൾക്കൊടുവിൽ വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്‌റ്റേ നൽകിയിരിക്കുകയാണ് ഹൈക്കോടതി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സിനിമ തടഞ്ഞത്.

കേരള സ്റ്റോറിയുടെ ആദ്യ ഭാഗം പോലെ തന്നെ ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയാക്കുന്നുവെന്നും തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമുള്ള വ്യാജ പ്രൊപ്രഗാണ്ട തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിൻ്റേയും പ്രമേയം. യഥാർത്ഥത്തിൽ കേരളത്തിൽ ഹിന്ദുമതത്തിൽ നിന്നും മുസ്ലീം മതത്തിലേക്കാണോ ഏറ്റവും കൂടുതൽ പേർ മതം മാറിയിട്ടുള്ളത്? കണക്കുകൾ പറയുന്നത് മറ്റൊന്നാണ്.

nottomuslim2

2024 ൽ കേരളത്തിൽ 963 മതംമാറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറുന്നു. ഹിന്ദു മതത്തിൽ നിന്നും മുസ്ലീം മതത്തിലേക്ക് മറിയവർ 276 പേരാണ്. ഇതിൽ 154 സ്ത്രീകളും 122 പുരുഷൻമാരും ഉൾപ്പെടുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മുസ്ലീം മതത്തിലേക്ക് മാറിയവർ 67 പേരാണ്. 42 സ്ത്രീകളും 25 പുരുഷൻമാരും. അതായത് ആകെ 343 പേർ.

അതേസമയം ഹിന്ദു മതത്തിലേക്ക് മാറിയവരുടെ ആകെ എണ്ണം 365 ആണ്. ഇതിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മറിയത്, 329 പേർ. 180 പുരുഷൻമാരും 149 സ്ത്രീകളും. മുസ്ലീം വിഭാഗത്തിൽ നിന്നും 24 സ്ത്രീകളും 12 പുരുഷൻമാരും അടക്കം 36 പേർ ഹിന്ദു മതത്തിലേക്ക് മാറിയിട്ടുണ്ട്. ഹിന്ദുമതത്തിലേക്ക് മാറിയാൽ പട്ടികജാതി പദവി ലഭിക്കുമെന്ന വാഗ്ദാനമാണ് പലരെയും ഇതിലേക്ക് നയിച്ചത്

കഴിഞ്ഞ 20 വർഷമായി കേരളത്തിലെ ക്രൈസ്തവ സഭയുടെ ഒരു വിഭാഗം 'ലൗ ജിഹാദ്' എന്ന വാദം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ ഗസറ്റിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ വലതുപക്ഷ ക്രൈസ്തവ സംഘടനകളുടെ ഈ വാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാകും. കണക്കുകൾ പ്രകാരം ഹിന്ദു, മുസ്ലീം മതങ്ങളിൽ നിന്ന് ക്രിസ്ത്യൻ വിഭാഗത്തിലേക്ക് മാറിയത് 255 പേരാണ്. ഹിന്ദു വിഭാഗത്തിൽ നിന്ന് 130 സ്ത്രീകളും 104 പുരുഷൻമാരും അടക്കം 234 പേരും മുസ്ലീം വിഭാഗത്തിൽ നിന്ന് 13 സ്ത്രീകളും 8 പുരുഷൻമാരും അടക്കം 21 പേരും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മതപരിവർത്തനത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ മൂന്ന് മതങ്ങളിൽ നിന്നുമുള്ള മാറ്റങ്ങൾ ഏറെക്കുറെ സമാനമായി തുടരുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ചേർന്നത് ഹിന്ദു മതത്തിലാണ്.2020-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയ മതപരിവർത്തനങ്ങളിൽ 47 ശതമാനവും ഹിന്ദുമതത്തിലാണ് നടന്നത്. സർക്കാർ ഗസറ്റ് വഴിയുള്ള മതമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച 506 പേരിൽ 241 പേരും ഹിന്ദുമതത്തിലേക്ക് മാറിയവരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+