കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലേക്കില്ല; ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് മാണി സി കാപ്പന്‍

Google Oneindia Malayalam News

കോട്ടയം: എന്‍സിപിയും താനും ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് എന്‍സിപി നേതാവും പാലാ സീറ്റിങ് എംഎല്‍എയുമായ മാണി സി കാപ്പന്‍. യുഡിഎഫിലേക്ക് പോവുമെന്ന കാര്യങ്ങള്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. അതേസമയം, ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നിലപാട് ജോസ് കെ മാണി അല്‍പസമയം മുമ്പ് പ്രഖ്യാപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍

വാര്‍ത്താ സമ്മേളനത്തില്‍

11 മണിക്ക് ജോസ് കെ മാണിയും കൂട്ടരും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താ സമ്മേളനം വിളിച്ചതിന് പിന്നാലെ 12 മണിയോടെ മാണി സി കാപ്പനും തന്‍റെ വസതിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. പാലാ സീറ്റിലുടക്കം മാണി സി കാപ്പന്‍ ഇടുതമുന്നണിയോട് ഇടയും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

ഇടതുപക്ഷ മുന്നണിയില്‍ ഉറച്ച് നില്‍ക്കും

ഇടതുപക്ഷ മുന്നണിയില്‍ ഉറച്ച് നില്‍ക്കും

എന്നാല്‍ ഈ പ്രതീക്ഷകള്‍ എല്ലാ അസ്ഥാനത്താക്കികൊണ്ടുള്ള പ്രതികരണമായിരുന്നു മാണി സി കാപ്പനില്‍ നിന്നും ഉണ്ടായത്. എന്‍സിപിയും താനും ഇടതുപക്ഷ മുന്നണിയില്‍ തന്നെ അടിയുറച്ച് നില്‍ക്കുമെന്നാണ് മാണി സി കാപ്പന്‍ വ്യക്തമാക്കിയത്. സംസ്ഥാന-ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

താന്‍ യുഡിഎഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പാലാ അടക്കം ഒരു സീറ്റിനെ കുറിച്ചും എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച നടക്കാത്ത കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ഇടതുമുന്നണി പ്രവേശനത്തിന് ഒരു ഉപാധിയും വെച്ചിട്ടില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. പലാ ചങ്കാണെന്ന നിലപാടില്‍ മാറ്റമില്ല. ജോസ് കെ മാണിയുടെ വരവ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എ വിജയരാഘവനും

എ വിജയരാഘവനും

ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മാണി സി കാപ്പന്‍ തന്നെ വ്യക്തമാക്കിയതിനാല്‍ മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും വ്യക്തമാക്കി. മാണി സി കാപ്പനും പ്രതിപക്ഷ നേതാവും ചര്‍ച്ച നടത്തിയെന്ന എംഎം ഹസന്‍റെ അവകാശവാദത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി യോഗം

എൻസിപി യോഗം


വെള്ളിയാഴ്ച എൻസിപി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് ഇപ്പോള്‍ ചര്‍ച്ച വിഷയമല്ലെന്നാണ് എന്‍സിപി നേതൃത്വത്തിലെ ഒരുവിഭാഗം പറയുന്നതെങ്കിലും വെള്ളിയാഴ്ച ചേരുന്ന ഭാരവാഹി യോഗം വിഷയം ചര്‍ച്ച ചെയ്യും. മാണി സി കാപ്പന്‍ യുഡിഫില്‍ എത്തിയേക്കുമെന്ന വാര്‍ത്തകളെ എന്‍സിപി നേതാക്കളും തള്ളുകയാണ്.

യുഡിഎഫിന്റെ കണക്ക് കൂട്ടല്‍

യുഡിഎഫിന്റെ കണക്ക് കൂട്ടല്‍

ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോകുന്നതിലെ ക്ഷീണം മാണി സി കാപ്പനെ കൊണ്ടുവന്ന് ഇല്ലാതാക്കാമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസിലേക്ക് വന്നാല്‍ പാലാ സീറ്റ് വിട്ടു നല്‍കാമന്ന വാഗ്ദാനമാണ് കാപ്പന് മുന്നില്‍ വെച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിന് ജോസഫും തയ്യാറായിരുന്നു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാണി സി കാപ്പന്‍ യുഡ‍ിഎഫിലേക്ക് പോയാലും എന്‍സിപിയെ മുന്നണിയില്‍ നിര്‍ത്താനുള്ള നീക്കം സിപിഎമ്മും തുടങ്ങിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കണമെന്ന നിലപാടില്‍ തന്നെയായിരുന്നു. എല്‍ഡിഎഫിന്റെ ഉറച്ച മണ്ഡലമായ എലത്തൂര്‍ സീറ്റ് പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നതിനാല്‍ മുന്നണി വിടാന്‍ എ കെ ശശീന്ദ്രന്‍ തയ്യാറായിരുന്നില്ല.

രാജ്യസഭാഗത്വം രാജിവെച്ചു

രാജ്യസഭാഗത്വം രാജിവെച്ചു

അതേസമയം, ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെ രാജ്യസഭാഗത്വവും ജോസ് കെ മാണി രാജിവെച്ചിട്ടുണ്ട്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം. കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്ന മാറ്റമാകും കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളുടെ കാര്യത്തിൽ

സീറ്റുകളുടെ കാര്യത്തിൽ

ജോസ് എംപി സ്ഥാനം രാജിവെച്ചെങ്കിലും തോമസ് ചാഴിക്കാടന്‍ എംപി സ്ഥാനം രാജിവെക്കില്ല. നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടതുപക്ഷത്തേക്ക് പോവുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. പാലാ ഹൃദയ വികാരമാമെന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.

ഇടത് പക്ഷത്തിന് കഴിഞ്ഞു

ഇടത് പക്ഷത്തിന് കഴിഞ്ഞു

വർഗീയ ശക്തികളെ തടഞ്ഞ് നിർത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞു.കൊവിഡിലും കാർഷിക പ്രശ്നങ്ങളിലും ഇടത് മുന്നണി അനുഭാവപൂർണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ് കെ മാണി പറഞ്ഞു. റോഷി അഗസ്റ്റിൻ, എൻ ജയരാജ് ,തോമസ് ചാഴിക്കാടൻ എന്നീ പ്രമുഖ നേതാക്കളും ജോസ് കെ മാണിക്കൊപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു

English summary
Not to the UDF; Mani C Kappan says he will stand firm on the left front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X