മത്സ്യം വാങ്ങുന്നതും ബിരിയാണി കഴിക്കുന്നതും വിളിച്ചു കൂവുന്നതെന്തിനെന്ന് സുരേഷ് ഗോപി
കണ്ണൂര്‍: ക്ഷേത്രത്തിനികത്തു പ്രവേശിച്ചാല്‍ പോലും ആളുകള്‍ക്ക് അല്‍പനേരം മിണ്ടാതിരിക്കാന്‍ കഴിയില്ല. അത്രമാത്രം തിരക്കിലാണ് എല്ലാവരും, ദൈവങ്ങള്‍ക്കുമുന്നില്‍ എത്തിയാല്‍ പോലും ഈ തിരക്ക് ഒന്നു മാറ്റിവെച്ചു കൂടെയെന്നാണ് പ്രശസ്ത താരം സുരേഷ് ഗോപി ചോദിക്കുന്നത്.
ക്ഷേത്രത്തിനകത്തു കയറുമ്പോഴെങ്കിലും അല്‍പനേരം ഫോണ്‍ ഓഫാക്കി വെക്കാന്‍ സാധിക്കാത്തത് എന്തു കൊണ്ടാണ്? ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് പൂര്‍ണമായി നിരോധിക്കണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ക്ഷേത്രത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇതു അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

മൊബൈല്‍ ഫോണ്‍ നിരോധിക്കണം!
എല്ലാത്തിനും നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ക്ക് ഇത്തരം നടപടികള്‍ എടുക്കാത്തത് എന്തു കൊണ്ടാണ്. ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കയറ്റുന്നതിനെതിരെ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ക്ഷേത്രത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാന്‍
ക്ഷേത്രത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ നിരോധനം ആവശ്യമാണെന്നും താരം പറഞ്ഞു.

ഒന്നും വിളിച്ചു കൂവേണ്ട സ്ഥലമല്ല
ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ തുടങ്ങും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള ഫോണ്‍ കോള്‍. വീട്ടിലേക്ക് മത്സ്യം വാങ്ങുന്നതും ബിരിയാണി കഴിക്കുന്നതും വിളിച്ചു കൂവേണ്ടത് ദൈവങ്ങള്‍ക്കുമുന്നില്‍ വെച്ചല്ലെന്ന് സുരേഷ് ഗോപി പറയുന്നു.

ശാന്തമായ അന്തരീക്ഷം
ക്ഷേത്ര ദര്‍ശനം നടത്തുന്നതു തന്നെ മനസിന് സുഖവും സമാധാനവും ശാന്തതയും ലഭിക്കാനാണ്. പ്രാര്‍ത്ഥന എന്നും ശാന്തമായ അന്തരീക്ഷത്തിലായിരിക്കണെമന്നാണ് താരം അഭിപ്രായപ്പെടുന്നത്.

അമ്മമാര്‍ കുട്ടികള്‍ക്ക് മാതൃകയാകണം
ഇത്തരം നല്ല കാര്യങ്ങള്‍ രക്ഷിതാക്കളില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. അമ്മമാര്‍ കുട്ടികളെ ഇതിന് പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications