ബിജെപിക്കൊപ്പമല്ല, ശ്വേതാ മേനോൻ ടിവികെയിലേക്കെന്ന്, വിജയുമായി കൂടിക്കാഴ്ച ഉടൻ, ടിവികെ പ്രസിഡണ്ടാകും?
നടിയും മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ ശ്വേതാ മേനോന്‍ ടിവികെയിലേക്കെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിലേക്ക് അഭിനേതാക്കളായ ദേവനും പ്രിയങ്കയും അടക്കമുളളവരെത്തിയതിന് പിന്നാലെയാണ് ശ്വേതാ മേനോനും ടിവികെയില്‍ ചേരുന്നതായുളള സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്.
ടിവികെ അധ്യക്ഷന്‍ കൂടിയായ വിജയുമായി ശ്വേതാ മേനോന്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്ക് ടിവികെ സംസ്ഥാന കോര്‍ഡിനേറ്ററായ സതീഷ് തോന്നയ്ക്കല്‍ അനുമതി തേടിയിട്ടുണ്ട്. ടിവികെ കേരള ഘടകത്തിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആയിരിക്കും ശ്വേത മേനോന്‍ എത്തുക എന്നാണ് സൂചന.

വിജയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സതീഷ് തോന്നയ്ക്കല്‍ ന്യൂസ് മലയാളം ചാനലിനോട് സ്ഥിരീകരിച്ചു. വിജയുമായി കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം താന്‍ അനുമതി തേടുകയും അത് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് ശ്വേതാ മേനോന്‍ ദുബായില്‍ ആയിരുന്നത് കൊണ്ട് കൂടിക്കാഴ്ച നടന്നില്ല. അതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണെന്നും സതീഷ് തോന്നയ്ക്കല്‍ വ്യക്തമാക്കി.
ശ്വേതാ മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍, അവരുടെ അഭിഭാഷകന്‍ എന്നിവര്‍ക്ക്് വിജയുമായി കൂടിക്കാഴ്ച നടത്താനാണ് അനുമതി തേടിയിരുന്നത്. നിലവില്‍ ശ്വേതാ മേനോന്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ട്. അടുത്ത ആഴ്ച തന്നെ ശ്വേതാ മേനോന്‍ വിജയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമ്മ നേതൃത്വത്തിലേക്ക് എത്തിയതിന് പിന്നാലെ ശ്വേതാ മേനോന് എതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നിരുന്നു. ബിജെപി ബന്ധം ആരോപിച്ചാണ് ശ്വേതയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ശ്വേതാ മേനോന്‍ ബിജെപിയില്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും ബിജെപി അജണ്ട അമ്മ സംഘടനയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് എന്നും സംഘടനയ്ക്ക് ഉളളില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബിജെപിയുമായുളള ബന്ധം ശ്വേതാ മേനോന്‍ തള്ളിക്കളഞ്ഞു. അതേസമയം ശ്വേതാ മേനോന്‍ മോദി ഭക്തയാണെന്നും പക്ഷേ ബിജെപിക്കാരിയല്ലെന്നും വ്യക്തമാക്കി ബിജെപി നേതാവ് എസ് സുരേഷ് രംഗത്ത് വന്നതും വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications
