കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്കെതിരെ ഇനിയും മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്ന് രാഹുല്‍ ഈശ്വര്‍, എല്ലാം ചിലരുടെ ആസുത്രണം

Google Oneindia Malayalam News

വിധിപ്രകാരം ശബരിമലക്കാര്യത്തില്‍ രാഹുല്‍ ഈശ്വറിന് തന്ത്രികുടംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര്‍ മോഹനര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. തന്ത്രികുടംബത്തിന്റെ ഈ നിലപാട് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ സമരം നടത്തുന്ന രാഹുല്‍ ഈശ്വറിന് വലിയ തിരിച്ചടയായിരുന്നു.

<strong>ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും; 3000 കോടിയുടെ പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധം</strong>ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും; 3000 കോടിയുടെ പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധം

ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വര്‍ ഇന്ന് എറണാകുളത്ത് പത്രസമ്മേളനം വിളിച്ചത്. മുത്തശ്ശിക്കും ഭാര്യ ദീപയ്ക്കും അമ്മ മല്ലിക നമ്പൂതിരിക്കും അഭിഭാഷകയ്ക്കും ഒപ്പമാണ് രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തിന് എത്തിയത്. കോടതിയുടെ കര്‍ശന ജാമ്യ വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ എഴുതിതയ്യാറിക്കിയ പത്രക്കുറിപ്പിലൂടെയായിരുന്നു രാഹുലും മറ്റുള്ളവരും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശബരിമലക്കാര്യത്തില്‍

ശബരിമലക്കാര്യത്തില്‍

വിധിപ്രകാരം ശബരിമലക്കാര്യത്തില്‍ രാഹുല്‍ ഈശ്വറിന് തന്ത്രികുടംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര്‍ മോഹനര്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. തന്ത്രികുടംബത്തിന്റെ ഈ നിലപാട് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ സമരം നടത്തുന്ന രാഹുല്‍ ഈശ്വറിന് വലിയ തിരിച്ചടയായിരുന്നു.

പത്രസമ്മേളനം വിളിച്ചത്

പത്രസമ്മേളനം വിളിച്ചത്

ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വര്‍ ഇന്ന് എറണാകുളത്ത് പത്രസമ്മേളനം വിളിച്ചത്. മുത്തശ്ശിക്കും ഭാര്യ ദീപയ്ക്കും അമ്മ മല്ലിക നമ്പൂതിരിക്കും അഭിഭാഷകയ്ക്കും ഒപ്പമാണ് രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തിന് എത്തിയത്. കോടതിയുടെ കര്‍ശന ജാമ്യ വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ എഴുതിതയ്യാറിക്കിയ പത്രക്കുറിപ്പിലൂടെയായിരുന്നു രാഹുലും മറ്റുള്ളവരും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മീ ടു ആരോപണം

മീ ടു ആരോപണം

എഴുതി തയ്യാറാക്കിയ പ്രസ്താവനയിലും ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരായുള്ള തന്റെ നിലപാട് അതിശക്തമായി അദ്ദേഹം തുടര്‍ന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനമുണ്ടായാല്‍ വ്യാജ മീ ടു ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

തിക്കിത്തിരക്കി ക്യൂ

തിക്കിത്തിരക്കി ക്യൂ

ലക്ഷകണക്കിന് അയ്യപ്പഭക്തര്‍ വരുന്ന ശബരിമലയില്‍ ഒരുപാട് തിക്കിത്തിരക്കി ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ മീ ടു വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും. ഇത് ശബരിമലയുടെ പവിത്രതയെ തകര്‍ക്കാനുള്ള നീക്കമാണ്.

പലരും പേടിക്കും

പലരും പേടിക്കും

സ്ത്രീ വീഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കും. പ്രതേകിച്ച് മുഖ്യമന്ത്രിയൊക്കെ കടുത്ത നിലപാട് എടുത്തുനില്‍ക്കുമ്പോള്‍. എന്നാല്‍ എനിക്ക് ഭയമില്ല. തന്റെ നിലപാടുമായി താന്‍ ശക്തമായി തന്നെ മുന്നോട്ടു പോകും.

ആരോപണം വ്യാജം

ആരോപണം വ്യാജം

ജയിലില്‍ കിടക്കുന്ന നിരപരാധികളായ അയപ്പഭക്തന്‍മാര്‍ക്കുവേണ്ടി ആവും വിധം നയമസഹായം ചെയ്യും. നവംബര്‍ 5 നും 13 നും മുമ്പ് തനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിസ്സാരവല്‍ക്കരിക്കുന്നില്ലെങ്കിലും ഇപ്പോള്‍ ഉയര്‍ന്ന ആരോപണം വ്യാജമാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ഒന്നും പറയുന്നില്ല

ഒന്നും പറയുന്നില്ല

കടുത്ത ജാമ്യ വ്യവസ്ഥ ഉള്ളതിനാല്‍ ഒന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു പത്രസമ്മേളനം തുടങ്ങിയത്. നവംബര്‍ അഞ്ചിനു ശേഷം കോടതി വ്യവസ്ഥകള്‍ ലംഘിക്കാതെ വക്കീലിന്റെ സമ്മതത്തോടെ വിശദമായി പറയാമെന്നു പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

പൂര്‍ണവിശ്വാസം

പൂര്‍ണവിശ്വാസം

രാഹുല്‍ ഈശ്വര്‍ തന്റെ പൗത്രനാണെന്നും പൂര്‍ണവിശ്വാസമുണ്ടെന്നും മക്കളും കൊച്ചുമക്കളുമൊക്കെ തനിക്ക് ഒരു പോലെയാണെന്നും രാഹുല്‍ ഈശ്വറിന്റെ മുത്തശ്ശിയും കണ്ഠരര് മഹേശ്വരുടെ ഭാര്യയുമായ ദേവകി അന്തര്‍ജനവും വ്യക്തമാക്കി.

എല്ലാ പിന്തുണയും നല്‍കും

എല്ലാ പിന്തുണയും നല്‍കും

രാഹുല്‍ ഈശ്വറിന് എല്ലാ പിന്തുണയും നല്‍കും. ഒരു ചാനലിന്റെ റിയാലിറ്റിഷോയില്‍ പങ്കെടുത്തതിനേക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം മാത്രമാണ് രാഹുലുമായി ഉള്ളത്. സമരത്തിന് തങ്ങളുടെ എല്ലാ വിധ പിന്തുണയുണ്ടെന്നും ദേവിക അന്തര്‍ജനം പ്രസ്താവനയില്‍ വ്യക്തമാക്കി.

ചിലരുടെ ആസൂത്രണം

ചിലരുടെ ആസൂത്രണം

നവംബര്‍ അഞ്ചിന് രാഹുല്‍ ഈശ്വറിനെ ശബരിമലയില്‍ എത്തിക്കാതിരിക്കാനുള്ള ചിലരുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെന്നായിരുന്നു അമ്മ മല്ലികയുടെ അഭിപ്രായം.

ഭാര്യ ദീപയും തള്ളിക്കളഞ്ഞു

ഭാര്യ ദീപയും തള്ളിക്കളഞ്ഞു

രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അദ്ദേഹത്തിന്റെ ഭാര്യ ദീപയും തള്ളിക്കളഞ്ഞു. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണം ഉണ്ടായെന്നു പറയുന്നതിനും രണ്ടുവര്‍ഷം മുമ്പ് തനിക്ക് രാഹുലുമായും അമ്മയുമായും വ്യക്തിബന്ധമുണ്ടായിരുന്നെന്നും ദീപ വ്യക്തമാക്കി.

വ്യക്തിഹത്യ

വ്യക്തിഹത്യ

അന്ന് ആ വീട്ടില്‍ ഒരു ബന്ധുവും ജോലിക്കാരിയും ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നു. ടിവി പരിപാടിയുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും ദീപ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു

English summary
not worried on metoo allegations rahul easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X