തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 'നോട്ട' ഉണ്ടാകില്ല
തിരുവനന്തപുരം: ആര്‍ക്കും വോട്ടു ചെയ്യാന്‍ ഇഷ്ടമല്ലെങ്കില്‍ അക്കാര്യം രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ നോട്ട(നണ് ഓഫ് ദി എബൗവ്) ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കെ ശശിധരന് നായര്‍.
തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരൊറ്റ വോട്ടിങ് മെഷീനില്‍ തന്നെ ഒരാള്‍ക്ക് മൂന്നു വോട്ടു ചെയ്യാവുന്ന വോട്ടിങ് യന്ത്രമാണ് ഇത്തവണ ഒരുക്കുക. ഫോട്ടോ പതിച്ച വോട്ടപട്ടിക ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. വ്യാജന്മാരായ ഒരേ പേരുകാര്‍ക്ക് കൂടുതല്‍ വോട്ടു കിട്ടുന്നത് തടയാനായി ഫോട്ടോ പതിച്ച സ്ഥാനാര്‍ഥി പട്ടിക ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട അവതരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിശ്ചയക്കപ്പെട്ട സ്ഥാനാര്‍ഥികളോട് താത്പര്യമില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് നോട്ടയില്‍ വിരല്‍ അമര്‍ത്താം. എല്ലാ സ്ഥാനാര്‍ഥികളുടെയും പേരിന് അവസാനമാണ് നോട്ടയുടെ സ്ഥാനം. ഇന്ത്യ, ഗ്രീസ്, അമേരിക്ക, ഉക്രൈയിന്, സ്പെയിന് തുടങ്ങിയ 13 രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ സൗകര്യം നിലവുണ്ട്.
നോട്ടയില്‍ ലഭിച്ച വോട്ടുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അത് സാധുവായ വോട്ടായി കണക്കാക്കില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ നേരത്തെ പോളിങ് ബൂത്തികളില്‍ പോയിരുന്നില്ല. എന്നാല്‍, നോട്ട വരുന്നതോടുകൂടി എല്ലാ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ എത്തിക്കാം കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസം.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications