കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് പരിശോധനയ്ക്കും തയ്യാര്‍; സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ഗൂഢ ശ്രമം നടത്തുന്നു

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാര്‍ മുമ്പും ശ്രമം നടന്നിട്ടുണ്ട്. പക്ഷെ ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് കേരളത്തിലുള്ളതെന്നും എസി മൊയ്തീന്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ മേഖലയില്‍ ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് സഹകരണമന്ത്രി എസി മൊയ്തീന്‍. സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രചാരണം അഴിച്ചുവിട്ട് സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് അ്‌ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാര്‍ മുമ്പും ശ്രമം നടന്നിട്ടുണ്ട്. പക്ഷെ ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് കേരളത്തിലുള്ളതെന്നും എസി മൊയ്തീന്‍ പറഞ്ഞു. നോട്ടുകള്‍ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായപ്പോള്‍ ആര്‍.ബി.ഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 ആര്‍ബിഐ

ആര്‍ബിഐ

ആര്‍ബിഐ യുടെ ഈ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആര്‍ബിഐ യും കൂട്ടുനില്‍ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.

അപമാനിക്കുന്നു

അപമാനിക്കുന്നു

സഹകരണ സംഘങ്ങളെ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് ആരോപിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും മന്ത്രി പറഞ്ഞു.

ചെറുകിടക്കാര്‍

ചെറുകിടക്കാര്‍

ചെറുകിടക്കാരുടെ നിക്ഷേപമാണ് സഹകരണ ബാങ്കുളെ വളര്‍ത്തിയത്. പക്ഷെ ഇവരെയെല്ലാം കള്ളപ്പണക്കാര്‍ എന്നാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉ്‌യര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു.

 നിയമമുണ്ട്

നിയമമുണ്ട്

നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കാന്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അടക്കമുള്ളവ തയ്യാറാണ്. ഇവ പരിശോധിക്കാനുള്ള നിയമവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.

English summary
Special niyamasabha; Minister AC Moideen against Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X