കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് അസാധുവാക്കല്‍, പണികിട്ടിയത് ബിവറേജസിന്; നഷ്ടം 143 കോടി

നോട്ട് നിരോധനത്തിനു പിന്നാലെ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമായത് 143 കോടി രൂപയെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പണികിട്ടയത് ബിവറേജസ് കോര്‍പ്പറേഷന്. നോട്ട് അസാധുവാക്കലിന് ശേഷമുളള ഒരു മാസം ബിവറേജസ് കോര്‍പ്പറേഷന് ഉണ്ടായത് 143 കോടി രൂപയുടെ നഷ്ടമെന്ന് എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

നികുതി ഇനത്തില്‍ മാത്രം 80 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സൈസ് വകുപ്പിനുണ്ടായ നഷ്ടം സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Beverages corporation

ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ നേരിടുന്നതിന് എക്‌സൈസ് ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് മോദി പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെയുണ്ടായ ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് മദ്യത്തിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായിരുന്നു.

English summary
Excise minister tp ramakrishnan says dueto note ban beverages lost 143 crores.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X