കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ തുറന്നു... തിരക്കോട് തിരക്ക് അടിപൊട്ടുമോ? വണ്‍ഇന്ത്യ ലൈവ് ചിത്രങ്ങള്‍

ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തുറക്കുന്നതിന് എത്രയോ മുന്പ് തന്നെ ആളുകള്‍ പണം മാറാന്‍ വേണ്ടി എത്തിയിരുന്നു

  • By അഫീഫ്, നിമിഷ
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു രാത്രിയില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിക്കുന്നു. അടുത്ത ദിവസം ബാങ്കുകള്‍ക്കെല്ലാം അവധി. രണ്ട് ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

ഒടുവില്‍ കൈയ്യിലിരിക്കുന്ന 'വലിയ നോട്ടുകള്‍' മാറ്റിക്കിട്ടാന്‍ ബാങ്കുകള്‍ തുറന്നു. ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍ വഴിയും ആണ് പിന്‍വവലിച്ച നോട്ടുകള്‍ തിരിച്ചെടുക്കുന്നത്.

അതി രാവിലെ മുതലേ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ വലിയ ജനത്തിരക്കായിരുന്നു. അടിപിടിയുടെ വക്ക് വരെയെത്തി പലയിടത്തും കാര്യങ്ങള്‍. വണ്‍ഇന്ത്യ മലയാളത്തിന് വേണ്ടി അഫീഫ് മുസ്തഫയും നിമിഷ വിയും പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളും...

തുറക്കുന്നതിനും മുമ്പ്

തുറക്കുന്നതിനും മുമ്പ്

എസ്ബിടിയുടെ തിരുവനന്തപുരം സ്റ്റാച്യുവിലുള്ള മെയിന്‍ ഓഫീസിലെ ദൃശ്യമാണിത്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ ആളുകള്‍ ബാങ്കിന് മുന്നില്‍ എത്തിയിരുന്നു.

ആര് ആദ്യം

ആര് ആദ്യം

ആരാണ് ആദ്യം വന്നത് എന്ന് എങ്ങനെ തിരിച്ചറിയും. അടിയുണ്ടാവാന്‍ അത് തന്നെ ധാരാളം അല്ലേ. അതുകൊണ്ട് ആദ്യം തന്നെ വരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി. അത് ്‌നുസരിച്ചാണ് പണം നല്‍കുന്നത്.

 പ്രത്യേക ഫോം

പ്രത്യേക ഫോം

പണം കിട്ടണമെങ്കിലും കൈയ്യിലുള്ള പണം അടക്കണം എങ്കിലും പ്രത്യേക ഫോം പൂരിപ്പിക്കണം. ഇത് ബാങ്കിനുള്ളില്‍ നിന്ന് നല്‍കുന്നുണ്ട്. ഫോം പൂരിപ്പിക്കുന്നവരുടെ തിരക്ക്.

പോസ്റ്റ് ഓഫീസിലും

പോസ്റ്റ് ഓഫീസിലും

പോസ്റ്റ് ഓഫീസുകളിലും തിരക്കിന് കുറവൊന്നും ഇല്ല. തിരുവനന്തപുരം സ്റ്റാച്യുവിലെ പോസ്റ്റ് ഓഫീസിന് മുന്നില്‍ നിന്നുള്ള ചിത്രമാണിത്.

 പോലീസും

പോലീസും

ബാങ്കുകളിലും പോസ്റ്റ് ഓഫീസികളിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള ചിത്രം.

പുതിയ നോട്ടുകള്‍

പുതിയ നോട്ടുകള്‍

പുതിയ നോട്ടുകള്‍ അല്ല തുടക്കത്തില്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത്. 10, 20, 50, 100 രൂയുടെ കെട്ടുകളാണ് ആദ്യം എത്തിയ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

പുത്തന്‍ 2000

പുത്തന്‍ 2000

ഒടുവില്‍ പുത്തന്‍ നോട്ടുകളും പുറത്ത്. തിരുവനന്തപുരം എസ്ബിടി ബ്രാഞ്ചില്‍ കേരള സോണ്‍ ജനറല്‍ മാനേജര്‍ ദേവി പ്രസാദ് 2000 രൂപയുടെ പുതിയ നോട്ട് പ്രദര്‍ശിപ്പിക്കുന്നു.

English summary
Note Ban: currency exchange rush in Banks and Post Offices. Live Photos and reports from Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X