കേരളത്തിലെ യുഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി ഭരണവും കെഎസ്ആര്‍ടിസിക്ക് വരുത്തിയത് വന്‍ നഷ്ടം
പ്രതിമാസം നാല്പത് കോടി രൂപയോളമാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടം. കെഎസ്ആര്‍ടിസ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സികെ ഹരികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി ഭരണവും കെഎസ്ആര്‍ടിസിയെ കൊണ്ടെത്തിച്ചത് വന്‍നഷ്ടത്തിലേക്കെന്ന് കെഎസ്ആര്‍ടിസ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സികെ ഹരികൃഷ്ണന്‍.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കെഎസ്ആര്‍ടിസിയെ കാര്യമായി ബാധിച്ചു. വന്‍ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പ്രതിമാസം നാല്പത് കോടി രൂപയോളമാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടം. കെഎസ്ആര്‍ടിസ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സികെ ഹരികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരവും ചെലവും തമ്മില്‍ പ്രതിമാസം 120 കോടിയുടെ അന്തരമുള്ള അവസ്ഥയിലേക്കാണ് യുഡിഎഫ് ഭരണം കെഎസ്ആര്‍ടിസിയെ തള്ളി വിട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ വീണ്ടും ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരിക്കുകയാണെന്നും സികെ ഹരികൃഷഅണന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് സംഭവിക്കുന്ന നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications