വിവാഹാവശ്യത്തിന് നല്‍കുന്നത് 2.5 ലക്ഷം; ഇനി അതും കിട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ രക്ഷിതാക്കള്‍
ഡിസംബര്‍ 30 വരെയായിരുന്നു വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടരലക്ഷം രൂപ നല്‍കിയിരുന്നത്. എന്നാല്‍ തീയ്യതി അവസാനിച്ചതോടെ വിവാഹക്കാര്‍ കെണിയിലായി.
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് വിവാഹാവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണനയായി നല്‍കിയിരുന്ന രണ്ടര ലക്ഷം രൂപ നിര്‍ത്തി. ഇതോടെ ജനുവരി, ഫിബ്രവരി മാസങ്ങളില്‍ വിവാഹം നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങള്‍ പെട്ടു. ഇനി എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് രക്ഷിതാക്കള്‍.
ഡിസംബര്‍ 30 വരെയായിരുന്നു വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടരലക്ഷം രൂപ നല്‍കിയിരുന്നത്. എന്നാല്‍ തീയ്യതി അവസാനിച്ചതോടെ വിവാഹക്കാര്‍ കെണിയിലായി. നേരത്തെയുള്ള ഉത്തരവില്‍ ഡിസംബര്‍ 30 എന്ന തീയ്യതി ഉള്ളതിനാലാണ് പണം നല്‍കാനാകില്ലെന്ന് ബാങ്കുകള്‍ പറയുന്നത്.

ഇന് എന്ത് ചെയ്യും?
നോട്ട് പിന്‍വലിച്ചതോടെ നിരോധിത പണം വിവാഹ സമയത്ത് പിന്‍വലിക്കാം എന്ന ധാരണയിലായാണ് എല്ലാവരും പണം നിക്ഷേപിച്ചത്.

സര്‍ക്കാര്‍ വാഗ്ദാനം
വിവാഹം സംബന്ധിച്ച് റിസര്‍വ്വ ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള രേഖകളുമായി നിരവധിപേര്‍ ബാങ്കുകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍സ വാഗ്ദാനം ചെയ്തതുപോലെ പണം ലഭിക്കുന്നില്ല.

പരിഹാരം
വിവാഹആവശ്യത്തിന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല.

പണമില്ല
ഡിസംബര്‍ കഴിഞ്ഞിട്ടും പുതിയ ഉത്തരവ് ഇറങ്ങാത്തതിനാല്‍ വിവാഹാവശ്യക്തിന് പണം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications