കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ... പിടക്കുന്ന അഞ്ഞൂറും രണ്ടായിരവും; സെല്‍ഫിയ്ക്കും കുറവില്ല, ദുരിതത്തിനും; വിദേശികളും ബാങ്കില്‍

പുത്തന്‍ നോട്ടുകള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് പലരും ആഘോഷിച്ചത്.

  • By അഫീഫ്, നിമിഷ
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ പുതുപുത്തന്‍ പിടക്കുന്ന അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകള്‍ ജനങ്ങളിലെത്തി. ആദ്യം പത്തിന്റേയും ഇരുപതിന്റേയും നൂറിന്റേയും ഒക്കെ നോട്ടുകളാണ് നല്‍കിയിരുന്നെങ്കിലും ജനങ്ങള്‍ക്ക് അധികം കാത്ത് നില്‍ക്കേണ്ടി വന്നില്ല.

പുത്തന്‍ നോട്ടുകള്‍ കിട്ടിയപ്പോള്‍ പലരുടേയും കാത്ത് നില്‍പിന്റെ വിഷമമൊക്കെ പമ്പകടന്നു. പിന്നെ സെല്‍ഫിയെടുപ്പായി.

എന്തായാലും ആളുകളുടെ ദുരിതം പൂര്‍ണമായും മാറിയിട്ടില്ല. അതില്‍ ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും പെട്ടിട്ടുണ്ട്. രോഗികളും പ്രായമായവരും എല്ലാവരും....

പുത്തന്‍ നോട്ട്

പുത്തന്‍ നോട്ട്

ഇതാണ് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും പുത്തന്‍ നോട്ടുകള്‍. പുത്തന്‍ നോട്ടുകള്‍ കിട്ടിയതിന്റെ സന്തോഷം ആളുകള്‍ മറച്ചുവയ്ക്കുന്നില്ല.

സെല്‍ഫി

സെല്‍ഫി

പുത്തന്‍ നോട്ട് കിട്ടിയാല്‍ പിന്നെ വെറുതേയിരിക്കാന്‍ പറ്റുമോ? സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തായിരുന്നു പലരും സന്തോഷം പങ്കുവച്ചത്.

വിദേശികള്‍

വിദേശികള്‍

ഇന്ത്യയില്‍ കാര്യം നടക്കണമെങ്കില്‍ ഇന്ത്യന്‍ മണി തന്നെ വേണം. വിദേശികളും കൈയ്യില്‍ പണമില്ലാതെ വിഷമിക്കുകയാണ്. നോട്ട് മാറ്റാനായി തിരുവനന്തപുരം എസ്ബിടി മെയിന്‍ ബ്രാഞ്ചില്‍ എത്തിയ വിദേശ വനിത.

ദുരിതം

ദുരിതം

പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. എല്ലാവര്‍ക്കും വേണം പൈസ. തിരുവനന്തപുരത്ത് ബാങ്കിന് പുറത്ത് ഫോം പൂരിപ്പിക്കുന്ന സ്ത്രീകള്‍.

ക്യാന്‍സര്‍ രോഗ ബാധിതന്‍

ക്യാന്‍സര്‍ രോഗ ബാധിതന്‍

ആര്‍കെ പൊറ്റശ്ശേരി ഒരു കലാകാരനാണ്.ക്യാന്‍സര്‍ രോഗബാധിതനും. ആര്‍സിസിയില്‍ ചികിത്സയിലാണ്. പക്ഷേ ഭക്ഷണം വാങ്ങണമെങ്കില്‍ വിലയുള്ള നോട്ട് തന്നെ വേണം. അതിനായി ബാങ്കില്‍ എത്തിയപ്പോള്‍.

സാവകാശം

സാവകാശം

നെയ്യാറ്റിന്‍കര സ്വദേശിനിയാണ് വീണ. എംഎ വിദ്യാര്‍ത്ഥിനി. നോട്ടുകള്‍ മാറ്റി വാങ്ങാന്‍ വേണ്ടി എത്തിയതാണ്. സര്‍ക്കാരിന്റെ തീരുമാനം ശരിയാണെങ്കിലും ഇത്തിരി സാവകാശം തരാമായിരുന്നു എന്നാണ് വീണയുടെ അഭിപ്രായം.

ചതിയായിപ്പോയി

ചതിയായിപ്പോയി

ഖാദി ബോര്‍ഡിലെ ജീവനക്കാരിയാണ് ചന്ദ്രിക. എന്തൊക്കെ വന്നാലും പൈസയ്ക്ക് പൈസ തന്നെ വേണ്ടേ.... വലിയ ചതിയായിപ്പോയി. അതി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ചന്ദ്രിക.

ഒരു രണ്ടായിരം സെല്‍ഫി

ഒരു രണ്ടായിരം സെല്‍ഫി

മണിക്കൂറുകള്‍ ബാങ്കില്‍ കാത്ത് നിന്ന് കിട്ടിയ രണ്ടായിരം രൂപയുമായി ഒരു സെല്‍ഫി.

English summary
Note Ban: People celebrating by taking selfies with new notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X