'ചില്ലറ' വേണം, പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും വിടാതെ ആശുപത്രി അധികൃതര്‍
തിരുവനന്തപുരത്തെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ചില്ലറയില്ലാത്തതിനാല്‍ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയ യുവതിക്കും പിഞ്ചു കുഞ്ഞിനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.
തിരുവനന്തപുരം: നോട്ട് നിരോധനം ആശുപത്രികളില്‍ വില്ലനാവുകയാണ്. ആശുപത്രികളില്‍ 500ഉം ആയിരവും സ്വീകരിക്കാത്തത് കുറച്ചൊന്നുമല്ല സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്നത്. സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളില്‍ ചികിത്സവരെ നിഷേധിച്ചിരുന്നു.
തിരുവനന്തപുരത്തെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ചില്ലറയില്ലാത്തതിനാല്‍ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയ യുവതിക്കും പിഞ്ചു കുഞ്ഞിനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ സിദ്ധിഖിന്റെ ഭാര്യ അന്‍ഷി ബീഗത്തെയാണ് ഡിസ്ചാര്‍ജ്ജ് സമയത്ത് ചില്ലറ കൊടുക്കാത്തതിനാല്‍ ആശുപത്രിയില്‍ കിടത്തിയത്.

ഇതോടെ വീട്ടില്‍ പോകാനാകാതെ യുവതിയും വീട്ടുകാരും മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്‍ഷി ബീഗത്തെ ആശുപത്രിയിലെത്തിച്ചത്. പ്രസവത്തിന് ശേഷം ഡിസ്ചാര്‍ജ്ജ് ആയി പോകാന്‍ തുടങ്ങവെയാണ് നോട്ട് വില്ലനായത്.
ആശുപത്രി ബില്ലായി ഇവര്‍ക്ക് 85000 രൂപയാണ് ആകെ ചിലവായത്. ഇതില്‍ 40000 രൂപ സിദ്ദിഖ് നേരത്തേ തന്നെ അടച്ചിരുന്നു. ഡിസ്ചാര്‍ജ് ആയ ശേഷം 45000 അടയ്ക്കാന്‍ ചെന്നപ്പോഴാണ് ചില്ലറ വേണമെന്ന് ആശുപത്രി അധികൃതര്‍ വാശിപിടിച്ചത്. സിദ്ധിഖിന്റെ പക്കല്‍ 1000, 500 നോട്ടുകളാണ് ഉണ്ടായിരുന്നത്. എന്ാല്‍ ഇത് സ്വീകരിക്കില്ലെന്ന് ആശുപത്രി അറിയിച്ചു.
ഇതോടെ ആയിരത്തിനും അഞ്ഞൂരിനും പകരം ചില്ലറ ഉണ്ടാക്കാനായി വീട്ടുകാര്‍ നെട്ടോട്ടം ഓടി. എടിഎം കാര്‍ഡ് ഉണ്ടെങ്കില്‍ പണം അടയ്ക്കാം എന്ന് ആശുപത്രി പറഞ്ഞത്. എന്നാല്‍ ഇവരുടെ പക്കല്‍ എടിഎം കാര്‍ഡ് ഇല്ലായിരന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ആയി മണിക്കുറുകള്‍ കഴിഞ്ഞാണ് പണം സംഘടിപ്പിക്കാനായത്. അശൂപത്രികളില്‍ 500, ആയിരം രൂപ നോട്ടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പല ആശുപത്രികളും ഇത് പാലിക്കുന്നില്ല.












Click it and Unblock the Notifications