നിറയ്ക്കുന്നു, തീരുന്നു! കാലിപ്പെട്ടികളായി എടിഎമ്മുകള്‍...
പുതിയ 2000 രൂപ പലര്‍ക്കും ലഭിച്ചെങ്കിലും ഇത് മാറാന്‍ കഴിയാത്ത അവസ്ഥയാണ്. 500, 100 രൂപ നോട്ടുകള്‍ ഇല്ലാത്ത അവസ്ഥയും വന്‍ പ്രതിസന്ധിയായിട്ടുണ്ട്.
തിരുവനന്തപുരം : രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിസന്ധികള്‍ക്ക് വിരാമമായില്ല. ചില്ലറക്ഷാമം കാരണം ജനങ്ങള്‍ വലയുകയാണ്. എടിഎമ്മുകളില്‍ പണം നിറച്ച് നിമിഷങ്ങള്‍ക്കം തന്നെ കാലിയായ അവസ്ഥയാണ്. പല എടിഎമ്മുകളും അടച്ചിരിക്കുകയാണ്.
കാശുള്ള എടിഎമ്മുകള്‍ക്ക് മുന്നില്‍ കാശ് എടുക്കാന്‍ നില്‍ക്കുന്നവരുടെ വന്‍ തിരക്കും അനുഭവപ്പെടുന്നുണ്ട്. പുതിയ 2000 രൂപ പലര്‍ക്കും ലഭിച്ചെങ്കിലും ഇത് മാറാന്‍ കഴിയാത്ത അവസ്ഥയാണ്. 500, 100 രൂപ നോട്ടുകള്‍ ഇല്ലാത്ത അവസ്ഥയും വന്‍ പ്രതിസന്ധിയായിട്ടുണ്ട്. ഇന്നു മുതല്‍ പുതിയ 500 രൂപ നോട്ടുകള്‍ ലഭ്യമായി തുടങ്ങുമെന്നും ഇതോടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകുമെന്നുമാണ് കരുതുന്നത്.
എട്ടാം തീയതിയാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാ പിച്ചത്.

എടിഎമ്മുകള്‍ കാലി
എടിഎമ്മുകള്‍ നിറയ്ക്കുന്ന മുറയ്ക്ക് തന്നെ കാലിയാകുന്ന അവസ്ഥയാണ് നിലവില്‍. തിങ്കളാഴ്ച എടിഎമ്മുകളില്‍ പണം നിറച്ചെങ്കിലും മിനിട്ടുകള്‍ക്കുളളില്‍ തന്നെ കാലിയാവുകയായിരുന്നു. നോട്ട് തീര്‍ന്നതോടെ ചില്ലറയാണ് പല ബാങ്കുകളും നല്‍കുന്നത്.

പ്രശ്‌നങ്ങള്‍ തുടരുന്നു
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് ഇതൊന്നും സഹായിച്ചില്ല. എടിഎമ്മുകളില്‍ നിന്നു പിന്‍വലിക്കാവുന്ന പണത്തിന്റെയും ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാവുന്ന പണത്തിന്റെയും പരിധി ഉയര്‍ത്തിയെങ്കിലും ഇതൊന്നും നടപ്പായില്ല. തിങ്കളാഴ്ചയും പലര്‍ക്കും പഴയ പരിധിയില്‍ തന്നെയായിരുന്നു പണം ലഭിച്ചത്. ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാവുന്ന കാശിന്റെ പരിധി 4000 രൂപയില്‍ നിന്ന് 4500 ആയും എടിഎമ്മുകളില്‍ നിന്ന് എടുക്കാവുന്ന കാശിന്റെ പരിധി 2000 രൂപയില്‍ നിന്ന് 2500 രൂപയായുമാണ് ഉയര്‍ത്തിയത്.

ലോട്ടറി നറുക്കെടുപ്പ് മാറ്റി
നോട്ട് നിരോധനം ഏറെ ബാധിച്ചത് വ്യാപാര മേഖലയെയായിരുന്നു. ചില്ലറക്ഷാമം മൂലം വ്യാപാര മേഖലയില്‍ സ്തംഭനം തുടരുകയാണ്. ചെറുകിട വ്യവസായികളെയാണ് പ്രശ്‌നം ഏറെ ബാധിച്ചിരിക്കുന്നത്. അതേസമയം ലോട്ടറി വില്‍പ്പന പകുതിയായി കുറഞ്ഞതോടെ സംസ്ഥാനത്തെ ലോട്ടറി നറുക്കെടുപ്പ് മാറ്റിയിരിക്കുകയാണ്. അഞ്ചു ദിവസത്തെ നറുക്കെടുപ്പാണ് മാറ്റി വച്ചിരിക്കുന്നത്. കച്ചവടം കുറഞ്ഞതോടെ ലോട്ടറി അച്ചടി നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

500 കാണുന്നില്ല
നോട്ട് നിരോധിച്ചതിനു പിന്നാലെ പുതിയ 2000 രൂപയുടെ നോട്ട് പുറത്തിറത്തിറക്കിയിട്ടുണ്ടെങ്കിലും അവയ്ക്ക് ഉപയോഗമില്ലാത്ത അവസ്ഥയാണ്. 2000 രൂപ ആരും വാങ്ങുന്നില്ല. ചില്ലറ ഇല്ലാത്തതാണ് വലിയൊരു പ്രശ്നം. 2000 രൂപ സ്വീകരിച്ചാല്‍ ബാക്കി നല്‍കാന്‍ ചില്ലറയില്ല. 500 രൂപ ഇറക്കുമെന്നറിയിച്ചിട്ടുണ്ടെങ്കിലും കാണാനില്ലാത്ത അവസ്ഥയാണ്.

പോസ്‌റ്റോഫീസ് വഴി കൂടുതല്‍ പണം
അതേസമയം ഒരാഴ്ച പിന്നിട്ടതോടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇതോടെ കാശ് മാറ്റിവാങ്ങാന്‍ എത്തുന്നവരുടെ എണ്ണം ബാങ്കുകളില്‍ കുറഞ്ഞിട്ടുണ്ട്. പോസ്റ്റോഫീസ് വഴി പണം കൈമാറുന്നതിന് കൂടുതല്‍ പണം പോസ്‌റ്റോഴീസുകളില്‍ എത്തിക്കുമെന്ന തീരുമാനം ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമായി. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാമെന്ന പ്രഖ്യാപനവും ജനത്തിന് ആശ്വാസമായി.












Click it and Unblock the Notifications