• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടുത്ത സംഘി ഇതാ ലൈനില്‍.. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍! മോദിയെ പിന്തുണച്ചാൽ സംഘിയാക്കുമോ?

  • By Desk

ഞാന്‍ കൂടുതല്‍ കൂടുതല്‍ സംഘിയാവുന്ന സങ്കടം ഞാന്‍ നേരിടുന്നത് എന്റെ സുഹൃത്തുക്കള്‍ കൂടുതല്‍ കൂടുതല്‍ കമ്യൂണിസത്തെ പുണരുന്നത് കണ്ടിട്ടാണ് - പ്രമുഖ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വാക്കുകളാണ്. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ചു എന്ന കുറ്റത്തിനാണ് സോഷ്യല്‍ മീഡിയയിലെ സഖാക്കള്‍ സനല്‍ കുമാറിനെ സംഘിയാക്കുന്നത്.

Read Also: വികെ ആദര്‍ശിനെ എന്തിനാണ് മോദിവിരുദ്ധരും ബുദ്ധിജീവികളും പൊങ്കാലയിടുന്നത്.. ഇത് വ്യക്തിഹത്യയല്ലേ?

നോട്ട് നിരോധനത്തെ എതിര്‍ക്കാതിരുന്ന വി കെ ആദര്‍ശിനും നേരത്തെ സമാനമായ ചാപ്പ കുത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തങ്ങളുടേതല്ലാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ ലേബലുകള്‍ ഒട്ടിച്ച് മാറ്റി നിര്‍ത്തുന്ന സോഷ്യല്‍ മീഡിയയുടെ മോബ് സൈക്കോളജി തന്നെയാണ് സനല്‍ കുമാര്‍ ശശിധരന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരനും വി കെ ആദര്‍ശും പഠിക്കുന്ന കാലത്ത് എ ബി വി പി ആയിരുന്നു എന്ന് വരെ അവര്‍ കണ്ടെത്തിക്കളയും.

തുടക്കത്തിലേ പിന്തുണച്ചു

തുടക്കത്തിലേ പിന്തുണച്ചു

കടലാസിനു കടലാസിന്റെ വിലമാത്രം വരുന്ന ഈ മനോഹര രാത്രിയെ എങ്ങനെ സ്‌നേഹിക്കാതിരിക്കും എന്ന് ചോദിച്ച് നോട്ട് നിരോധനത്തെ തുടക്കത്തിലേ ആഘോഷിച്ച ആളാണ് സനല്‍കുമാര്‍ ശശിധരന്‍. അര്‍ദ്ധരാത്രികളില്‍ നിങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടില്ലേ സര്‍, അത്രയൊക്കെയേ വരൂ. അതങ്ങ് സഹിച്ചേക്കാം - എന്ന് പറഞ്ഞ് അപ്പോഴെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടുമായി.

പ്രശ്‌നമായത് ഇതാണ്

പ്രശ്‌നമായത് ഇതാണ്

ഭൂപരിഷ്‌കരണം എത്ര 'സാധാരണക്കാരെ' വേദനിപ്പിച്ചിട്ടുണ്ടാകും. എത്ര 'സാധാരണക്കാര്‍' ആത്മഹത്യചെയ്തിട്ടുണ്ടാകും! - നോട്ട് നിരോധനത്തെ അനുകൂലിച്ചത് മാത്രമല്ല, ഇങ്ങനെ ഒരു പോസ്റ്റിട്ടതും ഇടത് പക്ഷക്കാരെ വല്ലാതെ ചൊടിപ്പിച്ചു. ആളുകള്‍ ഈ പോസ്റ്റിന് കമന്റായി വിയോജിക്കുക മാത്രമല്ല സനലിനെ പച്ചയ്ക്ക് തെറി വിളിക്കുകയും ചെയ്തു.

സഹകരണ ബാങ്കുകള്‍ക്കെതിരെയും

സഹകരണ ബാങ്കുകള്‍ക്കെതിരെയും

കള്ളപ്പണം ഒറ്റക്കൊറ്റക്കുള്ളതാണെങ്കിലെ കള്ളപ്പണമാവൂ. സഹകരണ കള്ളപ്പണം വെള്ളപ്പണമാണ്. അതില്‍ കൈവെച്ചേക്കരുത്. - സഹകരണ ബാങ്കുകളെ ഉന്നം വെച്ച് പറഞ്ഞ ഈ വാക്കുകളും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തി. - സാധാരണ മനുഷ്യരുടെ ഏക അവലംബമാണ് സഹകരണ ബാങ്ക്. സംഘി സുരേന്ദ്രന്റെ ഭാഷയില്‍ സംസാരിക്കരുത് സാര്‍ എന്നൊക്കെയാണ് ആളുകള്‍ ഇതിനോട് പ്രതികരിച്ചത്.

കണ്ണുംപൂട്ടി പിന്തുണക്കുകയല്ല

കണ്ണുംപൂട്ടി പിന്തുണക്കുകയല്ല

നരേന്ദ്ര മോദി നോട്ട് പിന്‍വലിച്ച തീരുമാനത്തെ കണ്ണുംപൂട്ടി കണ്ണുംപൂട്ടി പിന്തുണക്കുകയല്ല സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ചെയ്യുന്നത്. തീരുമാനം നല്ലതാണെങ്കിലും അതിന്റെ മുന്നൊരുക്കങ്ങളും എക്‌സിക്യൂഷനും ശരിയായില്ല എന്ന് സനലും പറയുന്നു. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ മാത്രം നടത്തുന്നതിന് പകരം നമ്മളാലാകുന്നത് പദ്ധതി വിജയിപ്പിക്കാന്‍ ചെയ്യണമെന്ന് കൂടി സനല്‍ പറയുമ്പോളാണ് രാഷ്ട്രീയ കുരുക്കള്‍ പൊട്ടുന്നത്.

മോദിക്കെതിരായ സര്‍ക്കാസങ്ങള്‍

മോദിക്കെതിരായ സര്‍ക്കാസങ്ങള്‍

നോട്ട് മാറാന്‍ വരുന്നവരുടെ കയ്യില്‍ മഷി പുരട്ടുന്നതിനെയും ജപ്പാനില്‍ മോദി പീപ്പി ഊതിയതിനെയും കളിയാക്കിയുള്ള കാര്‍ട്ടൂണുകള്‍ മുതല്‍ മഹാരാഷ്ട്രയിലെ ബി ജെ പി നേതാവില്‍ നിന്നും പണം പിടിച്ചെടുത്ത വാര്‍ത്ത വരെ സനല്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതൊന്നും കാണാതെ, നോട്ട് നിരോധനത്തെ പിന്തുണച്ചല്ലോ എന്ന പേരില്‍ സനലിനെ സംഘിയായി മുദ്രകുത്തുകയാണ് ആളുകള്‍.

സനല്‍ സംഘിയാണോ

സനല്‍ സംഘിയാണോ

എം.പി.പരമേശ്വരന്റെ അഭിപ്രായം ഷെയര്‍ ചെയ്താല്‍ സംഘിയാകും മോഡീടെ പിആര്‍ ആകും. ശിവസേനേടെ വാര്‍ത്ത ഷെയര്‍ ചെയ്താല്‍ സഖാവാകും. എന്തൊരു ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് അല്ലേ - ഇതാണ് സനലിന്റെ തന്നെ പോസ്റ്റ്. ഇത് വസ്തുതയുമാണ്. എങ്ങനെയെങ്കിലും ആളുകളെ ലേബലടിച്ച് മൂലക്കിരുത്തുക എന്നത് സോഷ്യല്‍ മീഡിയയുടെ ശീലമായിക്കഴിഞ്ഞു.

എന്താണ് സനലിന്റെ നിലപാട്

എന്താണ് സനലിന്റെ നിലപാട്

ശരിയായ നിലപാട്. എതിര്‍ക്കേണ്ടത് മോഡിസത്തെയാണ് തീരുമാനത്തെയല്ല എന്ന് ഫെയ്‌സ്ബുക്ക് മറുതകളോട് കൂടി ഒന്ന് പറഞ്ഞുകൊടുക്കണം സാര്‍. നോട്ട് നിരോധനം വലിയ വിപത്താണെന്നും തുഗ്ലക്കിയന്‍ പരിഷ്‌കാരമാണെന്നുമൊക്കെയുള്ള നിലവിളിയല്ല വേണ്ടത്. യഥാര്‍ത്ഥവിഷയങ്ങളിലേക്ക് വരൂ. - നോട്ട് നിരോഘനം പിന്‍വലിക്കേണ്ടതില്ല എന്ന യെച്ചൂരിയുടെ വാക്കുകള്‍ ഷെയര്‍ ചെയ്തുകൊണ്ട് സനല്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.

 ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സഖാക്കള്‍

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സഖാക്കള്‍

സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവരെയും വിഢിയെന്നും സംഘിയെന്നുമൊക്കെ അധിക്ഷേപിച്ച് വായടപ്പിക്കാമെന്ന ചിന്ത തെറ്റാണ്. കൂടുതല്‍കൂടുതല്‍ ഉറക്കെ ആളുകള്‍ ചിന്തിക്കും. ഭര്‍ത്സനങ്ങള്‍ക്ക് പകരം ഇടത് ഭക്തന്മാര്‍ ചെയ്യേണ്ടത് ഈ അവസരം സമൂഹത്തിന് ഗുണകരമാക്കുന്നതിന് ക്രിയാത്മകമായി ഇടപെടുകയാണ്. പരിഭ്രാന്തിസൃഷ്ടിച്ചും അരാജകത്വമുണ്ടാകുമെന്ന് പ്രചരിപ്പിച്ചും രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്നത്ര അല്പബുദ്ധികളാകരുത് നിങ്ങള്‍. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പണി ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്. - സനല്‍ പറയുന്നു.

സംഘി ലേബലുകളെക്കുറിച്ച് ഒരു പാരഡി

സംഘി ലേബലുകളെക്കുറിച്ച് ഒരു പാരഡി

ആദ്യം നിങ്ങള്‍ അവരെ സംഘി എന്നു വിളിച്ചു, അവരൊന്നും ഭയന്നില്ല, കാരണം അവര്‍ സംഘിയായിരുന്നില്ല,

പിന്നീട് നിങ്ങള്‍ ഇവരെ സംഘിയെന്നു വിളിച്ചു, ഇവരും ഒന്നും ഭയന്നില്ല, കാരണം ഇവര്‍ സംഘിയല്ലായിരുന്നു

ശേഷം നിങ്ങള്‍ കണ്ണില്‍ കണ്ട എല്ലാവരെയും സംഘിയെന്നുവിളിച്ചു, അവരാരും ഒന്നും ഭയന്നില്ല, കാരണം അവരാരും സംഘിയായിരുന്നില്ല

ഒടുവില്‍ സംഘികള്‍ നിങ്ങളെത്തേടി വരുമ്പോള്‍ അവരെ നിങ്ങള്‍ സംഘിയെന്നുവിളിച്ചാലും ആരും അത് കേട്ടഭാവം നടിക്കില്ല

കാരണം നിങ്ങളുടെ കണക്കില്‍ നിങ്ങളല്ലാത്ത എല്ലാവരും സംഘികളായിരുന്നല്ലോ! - സംഘി ലേബലുകളെക്കുറിച്ച് സനലിന്റെ ഒരു പാരഡി.

ഇതാണ് സനല്‍ പറഞ്ഞ കാര്യം

ഇതാണ് സനല്‍ പറഞ്ഞ കാര്യം

ഞാന്‍ ഒരു മോഡിഭക്തനോ അയാളുടെ തീവ്രവലതുപക്ഷ-ഹിന്ദുത്വനയങ്ങളെ അനുകൂലിക്കുന്ന ആളോ അല്ല. എന്നാല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച നടപടി ഈ സര്‍ക്കാരിന്റെ വലതുപക്ഷ-മുതലാളിത്ത നയത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയ ഒന്നല്ല. സത്യത്തില്‍ ഇത് ഒരു തീവ്ര ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപം കൊണ്ടാല്‍ മാത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു നടപടിയായാണ് എനിക്ക് തോന്നിയത്. പൊടുന്നനെ ഒരു മാറ്റം കൊണ്ടുവരുന്ന ഒരു നയപരിപാടിയും ആരെയും ബുദ്ധിമുട്ടിക്കാതെ കൊണ്ടുവരാന്‍ കഴിയില്ല എന്ന് ആര്‍ക്കാണറിയാത്തത്?

English summary
Why social media attack label director Sanal Kumar Sasidharan as pro RSS?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more