Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറിജിനൽ ആയിരവും അഞ്ഞൂറും; കറൻസി നോട്ടുകളിൽ പൊതിഞ്ഞ നോട്ടുപുസ്തകം..

note

കൊച്ചി: ഇന്ത്യക്കാർ ഇന്നും പേടിയോടെ മാത്രം ഓർക്കുന്ന ഒരു ദിവസമാണ് രാജ്യത്ത് നോട്ട് നിരോധിച്ച ദിവസം. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എല്ലാവരേയും ‍‍ഞെട്ടിച്ചുകൊണ്ടുള്ള ഒരു തീരുമാനമായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് തിരിച്ചെടുത്തു.

പിന്നീട് ആ നോട്ടുകൾ കണ്ടവർ കുറവായിരിക്കും. എവിടെയാണ് ആ നോട്ടുകൾ. നോട്ടുപുസ്തകത്തിൽ നോട്ട് കണ്ടാലോ..നോട്ട് പുസ്തകത്തിന്റെ കവറിൽ. വെട്ടിവെച്ച 1000ന്റെയും 500ന്റെയും കറൻസി നോട്ടുകൾ. കറൻസി നോട്ടുകളിൽ പൊതിഞ്ഞ ഒരു നോട്ട്ബുക്ക്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സംഘടിപ്പിച്ച ശിൽപശാലയിൽ മാധ്യമ പ്രവർത്തകർക്കു കുറിപ്പുകളെഴുതാൻ നൽകിയ പുസ്തകത്തിന്റെ പുറംചട്ടയിൽ നിറയെ കറൻസി നോട്ടുകളായിരുന്നു- പത്തും അൻപതും നൂറും അഞ്ഞൂറും; എല്ലാം മുറിച്ചു കഷണങ്ങളാക്കിയവ.

പഴകിയ നോട്ടുകൾ ബാങ്കുകൾ വഴി ആർബിഐ പൊതുജനങ്ങൾക്കു മാറ്റി നൽകുന്നുണ്ട്. ഇതു പിന്നീട് മുറിച്ചു ചെറു കഷണങ്ങളാക്കി ‍‍മറ്റാവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാനായി നൽകുകും. ഇങ്ങനെ മുറിച്ച നോട്ടു കഷണങ്ങൾ കൊണ്ടു രൂപകൽപന ചെയ്തതായിരുന്നു ഈ പുസ്തകത്തിന്റെ മുൻഭാഗത്തെ ചട്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+