കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് മാറാന്‍ വന്‍ തിരക്ക്; രണ്ട് പേര്‍ മരിച്ചു, പേരാമ്പ്രയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു

കണ്ണൂരില്‍ നടന്നത് നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയാത്തതിലുളള വിഷമംമൂലമുളള ആത്മഹത്യയാണെന്ന് സംശയമുണ്ട്. കണ്ണൂരിലെ തലശേരി എസ്ബിടിയില്‍ പണം നിക്ഷേപിക്കാന്‍ എത്തിയ ഉണ്ണികൃഷ്ണന്‍(48) എന്നയാളാണ് മരിച്ചത്.

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറാനെത്തിയ രണ്ട് പേര്‍ മരിച്ചു. ആലപ്പുഴയിലും കണ്ണൂരുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ നടന്നത് നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയാത്തതിലുളള വിഷമംമൂലമുളള ആത്മഹത്യയാണെന്ന് സംശയമുണ്ട്. കണ്ണൂരിലെ തലശേരി എസ്ബിടിയില്‍ പണം നിക്ഷേപിക്കാന്‍ എത്തിയ ഉണ്ണികൃഷ്ണന്‍(48) എന്നയാളാണ് മരിച്ചത്.

പിണറായി കെഎസ്ഇബി സബ്‌സ്‌റ്റേഷനിലെ ഓവര്‍സിയറായ ഉണ്ണിക്കൃഷണന്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തലശേരി എസ്ബിടിയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയതെന്നാണ് സംശയം. ഇയാളുടെ കൈവശം അഞ്ചരലക്ഷം രൂപയുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Death

പിണറായി കെഎസ്ഇബി സബ്‌സ്‌റ്റേഷനിലെ ഓവര്‍സിയറാണ് ഉണ്ണിക്കൃഷണന്‍. അതേസമയം ആലപ്പുഴയിലും ഒരാള്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് കുമാരപുരം സ്വദേശി കാര്‍ത്തികേയനാണ് ബാങ്കില്‍ അസാധുവാക്കിയ നോട്ടുകള്‍ പിന്‍വലിക്കാനെത്തിയപ്പോള്‍ കുഴഞ്ഞുവീണു മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് കോഴിക്കോട് പേരാമ്പ്ര ബാങ്കില്‍ കേടേരിച്ചാലില്‍ ഭാസ്‌കരന്‍ നായര്‍ കുഴഞ്ഞു വീണെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Note exchange issues; Two person dead in Kannur and Alappy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X