എല്‍ഡിഎഫില്‍ നിന്നും പ്രമുഖ കക്ഷി യുഡിഎഫിലേയ്ക്ക് വരുമെന്ന് ലീഗ് നേതാവ് കെപിഎ മജീദ്
കണ്ണൂര്‍: എല്‍ഡിഎഫിലെ പ്രമുഖ കക്ഷി യുഡിഎഫിലേയ്ക്ക് വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് . ഇത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തി വരികയാണെന്നും കെപിഎ മജീദ് പറഞ്ഞു. അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും കെപിഎ മജീദ്.
സിപിഐയെ യുഡിഎഫിലേയ്ക്ക് മുന്‍പ് സ്വാഗതം ചെയ്തയാളാണ് കെപിഎ മജീദ്. ഒരു പ്രമുഖ കക്ഷി എല്‍ഡിഎഫ് വിട്ടുവരുമെന്ന തന്റെ പ്രവചനം തെറ്റില്ലെന്നും കെപിഎ മജീദ്. അതേസമയം മജീദിന്റെ പ്രസ്താവന രാഷ്ട്രീയ ഗതികേടിന്റെ പര്യയാമാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം പ്രതികരിച്ചു. പ്രസ്താവനകള്‍ നടത്തുമ്പോള്‍ മജീദ് പക്വത കാണിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയില്‍ മജീദ് ഉറച്ച് നില്‍ക്കുമ്പോള്‍ എല്‍ഡിഎഫില്‍ നിന്നും പ്രമുഖര്‍ യുഡിഎഫിലേയ്ക്ക് ചേക്കേറുമോ എന്നറിയാന്‍ ആകാംഷയോടെ കാത്തിരിയ്ക്കുകയാണ് രാഷ്ട്രീയ കേരളം. അതേ സമയം ഒപ്പമുള്ളവരെപ്പോലും ഒന്നിച്ച് നിര്‍ത്താന്‍ പലപ്പോഴും കഴിയാത്ത യുഡിഎഫ് പരിഗണന നല്‍കി എങ്ങനെ എല്‍ഡിഎഫിലെ കക്ഷിയെ സ്വാഗതം ചെയ്യുമെന്നും കാത്തിരുന്ന് കാണാം.












Click it and Unblock the Notifications