കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത സംവിധായകന്‍ രഘു കുമാര്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈയിലെ എം ഐ ഒ പി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രഘു കുമാര്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെന്നയില്‍ സംസാകരച്ചടങ്ങ് നടക്കും.

1979ല്‍ ഈശ്വരാ ജഗദീശ്വരാ എന്ന ചിത്രത്തിന് വേണ്ടി ശബരിമലയിലെ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിക്കൊണ്ടാണ് ചലച്ചിത്രസിനിമാ ലോകത്ത് എത്തുന്നത്. 86, 85 വര്‍ഷങ്ങളില്‍ മികച്ച ഗാനങ്ങളിലൂടെ രഘുകുമാര്‍ തന്റെ സംഗീത ജീവിതം സിനിമയില്‍ ഉറപ്പിക്കുമ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് അവിസ്മരണീയമായ മെലഡികളാണ്. പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.

Reghu Kumar

ശ്യാമ എന്ന തചിത്രത്തിലെ ചെമ്പരത്തിവൂവേ ചൊല്ലൂ..., താളവട്ടത്തിലെ പൊന്‍വീണയും...., മായാമയൂരത്തിലെ കൈക്കുടന്ന നിറയെ....തുടങ്ങിയ ഗാനങ്ങളെല്ലാം മലയാളികള്‍ ആസ്വദിച്ചത് രഘുകുമാര്‍ ജീവന്‍ നല്‍കിയ സംഗീതത്തിലൂടെയാണ്. നിറങ്ങള്‍ ഏഴു നിറങ്ങള്‍...(വിഷം), ഹൃദയത്തില്‍ ഒരു കുരുക്ഷേത്രം..., മൃദുലേ ഇതാ ഒരു ഭാവഗീതമിതാ...(ധീര), കളഭം ചാര്‍ത്തും...(താളവട്ടം), നീയെന്‍ കിനാവോ...(ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍), പൂങ്കാറ്റേ പോയ്...(ശ്യാമ), പൊന്‍മുരളിയൂതും...(ആര്യന്‍), മധുമാസ ചന്ദ്രന്‍...(കാണാകിനാവ്) അങ്ങനെ അങ്ങനെ ഒരുപിടി ഹിറ്റുഗാനങ്ങള്‍.

അനില്‍ മേനോന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ കളക്ടര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി ഈണം നല്‍കിയത്. കോഴിക്കോട്ടെ പ്രശസ്ത പുത്തേരി തറവാട്ടിലാണ് രഘുകുമാറിന്റെ ജനനം. ചേച്ചിയെ പഠിപ്പിക്കാന്‍ വന്ന ഭാഗവതരാണ് ആദ്യ ഗുരു. ആറാം വയസ്സില്‍ തബലയുമായി കൂട്ടുകൂടിയ രഘുകുമാര്‍ പതിനഞ്ചാം വയസ്സില്‍ ഒരു പ്രൊഫഷനല്‍ തബല വാദകനായി. കണ്ണേ പാപ്പ എന്ന കന്നടചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.

ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സഹോദരങ്ങള്‍ : പ്രസന്ന, വിജയകുമാര്‍.

English summary
Noted music composer from Kerala Reghu Kumar (60) passed away in Chennai at MIOT hospital due to liver ailments on Thursday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X