Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും ഇവിടെ അവസാനിക്കുന്നില്ല; നമ്മുടെ പോരാട്ടം തുടങ്ങുന്നതേയുള്ളു: പ്രിയങ്ക ഗാന്ധി

കാണ്‍പൂർ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തലേന്ന്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ബുധനാഴ്ച പാർട്ടി പ്രവർത്തകരോട് ജനങ്ങളുടെ കാര്യത്തിനായുള്ള പോരാട്ടം തുടരാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിച്ചു, "നമ്മുടെ പോരാട്ടം ആരംഭിച്ചിരിക്കുന്നു" എന്നും "നമുക്ക് അത് ചെയ്യേണ്ടതുണ്ട്. പുതിയ ഊർജത്തോടെ മുന്നോട്ട് പോകുക".

തിരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും ജനക്ഷേമത്തിനായുള്ള പോരാട്ടവും പ്രവർത്തനവും തുടരാന്‍ പ്രവർത്തകരോട് ആവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. "നമ്മുടെ പോരാട്ടം ആരംഭിച്ചിരിക്കുന്നു" എന്നും "നമുക്ക് അത് ചെയ്യേണ്ടതുണ്ട്. പുതിയ ഊർജത്തോടെ മുന്നോട്ട് പോകുക" എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കയെ ആയിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. വോട്ടെണ്ണല്‍ കഴിഞ്ഞിതിന് ശേഷവും സ്ത്രീശാക്തീകരണ പരിപാടികളുമായി യുപിയില്‍ പ്രിയങ്ക ഗാന്ധി സജീവമായിരുന്നു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി

മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ തനിച്ചായിരുന്നു മത്സരമെങ്കിലും 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പൂർണ ശക്തിയോടെയാണ് പോരാടിയതെന്നും ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഭാരവാഹികൾക്കും നേതാക്കൾക്കും അയച്ച സന്ദേശത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നു.

മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

സംസ്ഥാനത്ത് ഏറെക്കാലമായി കോൺഗ്രസ് സർക്കാർ

സംസ്ഥാനത്ത് ഏറെക്കാലമായി കോൺഗ്രസ് സർക്കാർ ഇല്ലാതിരുന്നിട്ടും, നിങ്ങൾ എല്ലാവരും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി പോരാടുകയും, രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യമായ പൊതുസേവനത്തിൽ പ്രതിജ്ഞാബദ്ധരായി നിലകൊള്ളുകയും ചെയ്ത രീതിയില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. അത് തുടരണം.-ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഹിന്ദിയിലുള്ള കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനങ്ങളുടെ വോട്ടാണെന്ന്

ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനങ്ങളുടെ വോട്ടാണെന്ന് ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി, നാളെ എന്ത് ഫലം വന്നാലും അത് ജനങ്ങളുടെ വിവേകത്തിനും ധാരണയ്ക്കും അനുസരിച്ചായിരിക്കുമെന്നും അത് പരമപ്രധാനമാണെന്നും പറഞ്ഞു. " ജനവിധിയെ മാനിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തോടും സംസ്ഥാനത്തോടുമുള്ള വിശ്വസ്തതയുടെയും അർപ്പണബോധത്തിന്റെയും മനോഭാവത്തോടെയുള്ള പോരാട്ടം തുടരാൻ നാമെല്ലാവരും തയ്യാറെടുക്കേണ്ടതുണ്ട്. നമ്മുടെ പോരാട്ടം ആരംഭിച്ചിരിക്കുന്നു, ധൈര്യത്തോടെയും പുതിയ ഊർജ്ജത്തോടെയും മുന്നോട്ട് പോകേണ്ടതുണ്ട്." -പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും കരുത്തും

കോൺഗ്രസ് പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും കരുത്തും സ്ഥിരോത്സാഹവും കൊണ്ട് ഈ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രചാരണം പോസിറ്റീവായെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്ക് വഴികാട്ടിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ ശ്രമങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രശ്നാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോയെന്നും അവർ അവകാശപ്പെടുന്നു.

ജനാധിപത്യം നിങ്ങൾക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ

"ജനാധിപത്യം നിങ്ങൾക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള ഉത്തരവാദിത്തം നൽകുന്നതുപോലെ, തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുന്ന ഓരോ വോട്ടും സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നാളെ വോട്ടെണ്ണൽ ദിനത്തിൽ നിങ്ങൾ ജാഗ്രത പാലിക്കണം. ഒരു യഥാർത്ഥ ജനാധിപത്യ കാവൽക്കാരനായി ഓരോ വോട്ടും സംരക്ഷിക്കുക, പ്രിയങ്ക ഗാന്ധി പറഞ്ഞു.

 ബി ജെ പി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ

അതേസമയം നിർണായകമായ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ അല്‍പസമയത്തിനകം പുറത്ത് വരും. ബി ജെ പി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വരുമോ അതോ എസ്പി അധികാരം പിടിക്കുമോയെന്നും ഉച്ചയോടെ തന്നെ അറിയാന്‍ സാധിച്ചേക്കും. മിക്കവാറും എല്ലാ എക്‌സിറ്റ് പോളുകളും ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. സമാജ്‌വാദി പാർട്ടി സീറ്റ് നില വർധിക്കുമെന്നും എന്നാൽ സർക്കാർ രൂപീകരിക്കാനുള്ള അംഗബലത്തിലേക്ക് അത് എത്തില്ലെന്നുമാണ് പ്രവചനം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മോശം പ്രകടനമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+