കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് ബോംബ് പൊട്ടിക്കട്ടെ... ഒന്നും സംഭവിക്കില്ലെന്ന് മാണി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പിസി ജോര്‍ജ്ജിന്റെ ഒരു ഭീഷണിക്കും വഴങ്ങില്ലെന്ന് വ്യക്തമാക്കി കെഎം മാണി. പൊട്ടിക്കും പൊട്ടിക്കും എന്ന് പറയുന്ന ബോംബ് ജോര്‍ജ് പൊട്ടിക്കട്ടേ എന്നാണ് മാണി ഇപ്പോള്‍ പറയുന്നത്. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' എന്ന പരിപാടിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്.

KM Mani

പിസി ജോര്‍ജ്ജിന്റെ ധാര്‍ഷ്ട്യം ഇനിയും അംഗീകരിക്കാന്‍ പറ്റില്ലെന്ന് കെഎം മാണി പറഞ്ഞു. ജോര്‍ജ്ജ് പോയാലും സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

PC George

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ഇനി ഒരു വിട്ടുവീഴ്ചക്കും ഇല്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം മുഖ്യമന്ത്രി നടപ്പാക്കിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ജോര്‍ജ്ജ് കേരള കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്ത് പോകേണ്ടി വരും എന്ന സൂചനയാണ് മാണി നല്‍കുന്നത്. കേരള കോണ്‍ഗ്രസ് വിട്ടുപോകുന്ന ജോര്‍ജ്ജിനെ പ്രത്യേക കക്ഷിയായി യുഡിഎഫില്‍ നിലനിര്‍ത്താന്‍ അനുവദിക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും പുറത്ത് പോയാല്‍ അവരെ ഘടകക്ഷിയായി നിലനിര്‍ത്തുമോ എന്നും അദ്ദേഹം ചോദിച്ചു.

തന്റെ മകന്‍ ജോസ് കെ മാണിയെ ചെക്കന്‍ എന്ന് വിളിച്ച അധിക്ഷേപിച്ചതിനേയും മാണി പരിഹസിച്ചു. ജോസ് കെ മാണിയെ ചെക്കന്‍ എന്ന് വിളിക്കുന്ന ജോര്‍ജ്ജ് എന്താ ചെക്കനല്ലേ എന്നായിരുന്നു മാണിയുടെ ചോദ്യം.

English summary
Nothing will happen to UDF Government, if PC George left: KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X