ഭൂമി വിവാദം; സിപിഎം മിണ്ടുന്നില്ല
കണ്ണൂര്‍: വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ വക ക്ലീന്‍ ചിറ്റ് വീണ്ടും. ഭൂമി വിറ്റത് രാധാകൃഷ്ണനല്ല, അഥവാ ചാക്ക് രാധാകൃഷ്ണന് ഭൂമി വിറ്റാലും അതില്‍ പ്രശ്‌നമൊന്നുമില്ല. ഭൂമിയിടപാടില്‍ പാര്‍ട്ടിക്ക് നഷ്ടമൊന്നും വന്നിട്ടില്ല. ദേശാഭിമാനിയുടെ ഭൂമി വില്‍ക്കുന്നതില്‍ സി പി എമ്മിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ദേശാഭിമാനിയില്‍ പരസ്യം ചെയ്ത ശേഷമാണ് ഭൂമി ഇടപാട് നടത്തിയത്. ഭൂമി വാങ്ങിയത് വി എം രാധാകൃഷ്ണനല്ല. ഡാനിഷ് ചാക്കോ എന്നയാളുമായാണ് ദേശാഭിമാനിക്ക് ഇടപാട്. ഇയാളുടെ പിന്നില്‍ വി എം രാധാകൃഷ്ണനാണ് എന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞാലും അതില്‍ പ്രശ്‌നമൊന്നമില്ല. രാധാകൃഷ്ണന് ഭൂമി വില്‍ക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. നിങ്ങള്‍ കുറച്ച് പത്രക്കാര്‍ക്ക് മാത്രമാണ് രാധാകൃഷ്ണന്‍ പ്രശ്‌നക്കാരന്‍ - ഇങ്ങനെ പോകുന്നു ഇ പി ജയരാജന്റെ വിശദീകരണം.

എന്നാല്‍ വിവാദ ഭൂമി ഇടപാടിന്റെ വിവരങ്ങള്‍ പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും ഇ പി ജയരാജനല്ലാതെ സി പി എമ്മില്‍ ഒരാള്‍ പോലും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഇ പി ജയരാജനാകട്ടെ ദേശാഭിമാനിയുടെ ഭാഗത്ത് നിന്ന് മാത്രമാണ് സംസാരിക്കുന്നത്. നേരത്തെ സി പി എം പ്ലീനവുമായി ബന്ധപ്പെട്ട് പരസ്യവിവാദം ഉണ്ടായപ്പോഴും വിശദീകരണം ചോദിച്ചവരോട് തട്ടിക്കയറുകയായിരുന്നു ഇ പി ജയരാജന്‍ ചെയ്തത്.
എന്നാല്‍ ഭൂമി ഇടപാടില്‍ സി പി എമ്മിന് നഷ്ടം വന്നിട്ടില്ല എന്ന ജയരാജന്റെ പ്രസ്താവനയെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കളിയാക്കി. ജനങ്ങളുടെ കയ്യില്‍ നിന്നും പിരിവെടുത്ത പണം കൊണ്ടാണ് ദേശാഭിമാനി ഈ കെട്ടിടം വാങ്ങിയത്. അത് എത്ര രൂപയ്ക്ക് വിറ്റാലും അത് പാര്‍ട്ടിക്ക് നഷ്ടമാകില്ല. കിട്ടുന്നത് ലാഭമായിരിക്കും. ഇ പി ജയരാജനില്‍ നിന്നും പാര്‍ട്ടിയിലെ പുതിയ നേതാക്കളില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറിന്റെ കമന്റ്.












Click it and Unblock the Notifications