കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ

  • By Athul
Google Oneindia Malayalam News

കൊച്ചി: സര്‍വ്വീസ് ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. സര്‍വീസിലിരിക്കെ ജേക്കബ് തോമസ് സ്വകാര്യ കോളേജില്‍ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ചീഫ് സെക്രട്ടറി നടപടിക്ക് നിര്‍ദേശം നല്‍കിയത്.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിന് തെറ്റുപറ്റിയതായി തെളിഞ്ഞെന്നും ഇതുപ്രകാരം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

jacob thomas

സര്‍വീസില്‍ ഇരുന്ന കാലയളവില്‍ അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയതിനാണ് ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാസത്തില്‍ 1,69,000 രൂപ വച്ച് മൂന്ന് മാസത്തോളം ശമ്പളം പറ്റിഎന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

ജേക്കബ് തോമസിന്റെ നടപടികള്‍ അഖിലേന്ത്യാ ചട്ടം ലംഘിച്ചാണെന്നും അതിനാല്‍ തന്നെ സര്‍വീസ് ചട്ടലംഘനത്തിന് നടപടി എടുക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.

English summary
Close on the heels of Cabinet deciding to seek explanation from Jacob Thomas, managing director of Kerala Police Housing Construction Corporation (KPHCC) , chief secretary Jiji Thomson has formally sent him a notice asking him to explain the reason for violating the code of conduct for all India civil service officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X