കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസ്; പ്രതിനിധികള്‍ ഹാജരാകണമെന്ന് പാര്‍ലമെന്‍റ് കമ്മിറ്റി

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസ് അയച്ച് പാര്‍ലമെന്‍റ് കമ്മറ്റി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സോഷ്യൽ ന്യൂസ് മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക, ഡിജിറ്റൽ രംഗത്ത് സ്ത്രീ സുരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പാർലമെന്ററി കമ്മിറ്റി ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. ജനുവരി 21 നാണ് ഇരുകമ്പനികളുടേയും പ്രതിനിധികള്‍ പാര്‍ലമെന്‍റ് കമ്മറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടത്.

ആദ്യ ദിനത്തില്‍ വാക്‌സിനെടുത്തത്‌ 1,65,714 പേര്‍; ദില്ലിയില്‍ 52പേര്‍ക്ക്‌ പാര്‍ശ്വഫലം റിപ്പോര്‍ട്ട്‌ ചെയ്‌തുആദ്യ ദിനത്തില്‍ വാക്‌സിനെടുത്തത്‌ 1,65,714 പേര്‍; ദില്ലിയില്‍ 52പേര്‍ക്ക്‌ പാര്‍ശ്വഫലം റിപ്പോര്‍ട്ട്‌ ചെയ്‌തു

രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരത്തെ നേരിട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇരു കമ്പനികളുടേയും പ്രതിനിധികളെ പാര്‍ലമെന്‍റ് കമ്മറ്റി വിളിച്ച് വരുത്തിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂറാണ് പാനൽ ചെയർപേഴ്‌സൺ. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച് ഒക്ടോബറിൽ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ വിളിപ്പിച്ചിരുന്നു.

congress

അതേസമയം, വാട്സാപ്പിന്‍റെ സ്വകാര്യതനയത്തിലെ മാറ്റവും പാര്‍ലമെന്‍ററി സമിതി പരിശോധിക്കും. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ട് കമ്പനികള്‍ മരവിപ്പിക്കുന്നതിലെ സാധുതയും െഎടി സ്റ്റാന്‍ഡിങ് കമ്മറ്റി പരിശോധിച്ചേക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം.

തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കംതവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം

English summary
Notice to Facebook and Twitter; The Parliamentary Committee called on the Executives to attend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X