കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി; ഒന്നാം ഘട്ടത്തിൽ 31 ചോദ്യങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ 31 ചോദ്യാവലി ഉൾപ്പെടുത്തിയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കുടുംബനാഥന്റെ പേര്, തൊഴിൽ, ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയ ചോദ്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പ് ആദായ നികുതി വകുപ്പ്രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പ് ആദായ നികുതി വകുപ്പ്

അതേ സമയം പൗരത്വ പട്ടികയ്ക്കായുള്ള വിവര ശേഖരണത്തിനായി നിർദ്ദേശം നൽകിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കൊടുവള്ളി നഗരസഭ തീരുമാനിച്ചു. എൻപിആറിനായി വിവര ശേഖരണം നടത്താൻ സർക്കാർ നിർദ്ദേശം വരുംവരെ സെൻസെസുമായി സഹകരിക്കേണ്ടെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിലുളള നഗരസഭ കൗൺസിൽ തീരുമാനമെടുത്തു. പ്രതിപക്ഷം യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

pinarayi

സെൻസെസ് നടപടികൾക്കായി എന്യുമേറ്റർമാരെ വേണമെന്നാവശ്യപ്പെട്ട് കൊടുവള്ളി നഗരസഭ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഹെഡ്ക്ലാർക്കും സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഈ കത്തിൽ സെൻസെസിന് ഒപ്പം എൻപിആർ വിവരശേഖരണവും നടത്തണമെന്ന സർക്കാർ ഉത്തരവും റഫറൻസായി നൽകിയിരുന്നു. നഗരസഭ ചെയർമാന്റെ അറിവോടയല്ലാതെ ഇത്തരമൊരു നീക്കം നടത്തിയതിനാണ് ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

English summary
Notification for census declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X