Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ പോയി വന്ന ശേഷം കോടീശ്വരനായോ, അബിയുടെ ആരാണ്? ചോദ്യങ്ങൾക്ക് മറുപടിയുമായി നൗഷാദ്

നൗഷാദിനെ നിങ്ങൾക്ക് ഓർമയില്ലേ കേരളം പ്രളയത്തിൽ മുങ്ങിപ്പോയപ്പോൾ സ്വന്തം കടയിലെ വസ്ത്രങ്ങൾ മുഴുവൻ പ്രളയത്തിൽപ്പെട്ട് എല്ലാം നഷ്ടമായി മനുഷ്യർക്ക് നൽകിയ നൗഷാദ്. മുഖ്യമന്ത്രിയുടെ ദുതിരാശ്വാസ നിധിയിലേക്കും നൗഷാദ് നല്ലൊരു തുക സംഭവാനയായി നൽകിയിരുന്നു.

നന്മയുള്ള ആ മനുഷ്യനെ ആർക്കും പെട്ടെന്ന് മറന്നുകളയാൻ പറ്റില്ല. അഞ്ച് വർഷത്തിനിപ്പുറം നൗഷാദിൻ‌റെ ജീവിതം എങ്ങനെയാണ്, അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നൊക്കെ അറിഞ്ഞാലോ...വൈറലാവാൻ വേണ്ടിയല്ല താൻ ഇതൊന്നും ചെയ്തത് എന്നാണ് നൗഷാദിന് പറയാനുള്ളത്. വൈറലായതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി പോയി എന്നാണ് നൗഷാദ് പറയുന്നത്. മനോരമ ഓൺലൈനിനോടാണ് നൗഷാദ് അനുഭവം പങ്കുവെച്ചത്.

noushad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി തന്നേയും ദുബായിലേക്ക് കൊണ്ടുപോയിരുന്നെന്നും അവിടെ ചെന്ന് താൻ പറഞ്ഞത് ആരും തന്റെ കയ്യിൽ ഒന്നും ഏൽപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൊടുത്താൽ മതി എന്നായിരുന്നു നൗഷാദ് പറഞ്ഞത്. പലരും സ്നേഹത്തോടെ തന്ന തുക താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൊടുത്തതെന്നും നൗഷാദ് പറയുന്നു.

പക്ഷേ ദുബായിൽ പോയി വന്നശേഷം തിനിക്ക് ഒരുപാട് കാശ് കിട്ടിയെന്നും താൻ കോടീശ്വരനായി എന്നും ആയിരുന്നു പ്രചാരണം, എന്നാൽ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നും നൗഷാദ് വ്യക്തമാക്കി. പ്രവാസി ആയിരുന്ന താൻ ജോലി നഷ്ടപ്പെട്ട് നാട്ടിൽ എത്തിയിടട
23 വർഷമായെന്ന് നൗഷാദ് പറയുന്നു. പ്രവാസി ലോണെടുത്താണ് താൻ കട പോലും തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ കച്ചവടം നടത്താനൊരു കടയില്ലെന്നും അദ്ദേഹം പറയുന്നു.

വഴിയോര കച്ചവടത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് നൗഷാദ് പറയുന്നു. എനിക്ക് നല്ല ആസ്തി ഉണ്ടെന്നും കട
ഉണ്ടെന്നുമൊക്കെ പറഞ്ഞാണ് ലൈസൻസ് തരാത്ത്. വിലപിടിപ്പുള്ള ഉടുപ്പുകൾ എന്റെ കടയിൽ ഇല്ല, നൗഷാദ് പറഞ്ഞു.
അതേസമയം നൗഷാദ് കൂടുതലായും കേൾക്കുന്ന ചോദ്യമാണ് സിനിമാ നടൻ അബയുടെ ആരാണ് എന്ന ചോദ്യം.

സിനിമാ താരം അബിയെ പോലെ ഉണ്ടെന്നും അബിയുടെ ആരാണ് എന്ന് പലരും ചോദിക്കാറുണ്ട് എന്നാണ് നൗഷാദ് പറയുന്നത്. പണ്ട് താൻ സൗദി അറേബ്യയിലായിരുന്നപ്പോൾ അവിടെ പലരും ചോദിക്കുമായിരുന്നു എന്തിനാണ് ഇവിടെ വന്ന് കഷ്ടപ്പെടുന്നത് , നാട്ടിൽ വല്ല മിമിക്രിയുമൊക്കെ ചെയ്ത് ജീവിച്ചാൽ പോരെ എന്ന് അവരൊക്കെ വിചാരിച്ചത് താൻ അബായാണെന്നാണ് നൗഷാദ് പറയുന്നതത്. അബിയല്ല തന്റെ പേര് നൗഷാദ് ആണെന്ന് താൻ അവരോട് പറയുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. വൈറൽ ആയതിന് ശേഷം പലരും അബിയുടെ ആരാണെന്ന് ചോദിച്ചു അവരോടൊക്കെ അബിയുടെ അമ്മായുടെ മോനാണ് എന്നാണ് തമാശയായി പറയാറെന്നും നൗഷാദ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+