Get Updates
Get notified of breaking news, exclusive insights, and must-see stories!

'പടച്ചോന്റെ ചിത്രപ്രദര്‍ശനം': എഴുത്തുകാരന് ക്രൂര മര്‍ദ്ദനം, കൈവെട്ട് മോഡല്‍ ഭീഷണി !!!

പാലക്കാട്: പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ ഡിസി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ രചയിതാവും യുവ കഥാകൃത്തുമായ പി ജിംഷാറിന് മര്‍ദ്ദനവും ഭീഷണിയും. കഥയുടെ പേരാണ്‌ അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ്‌ വിവരം. പടച്ചോനെപ്പറ്റി എഴുതിയാല്‍ കൈവട്ടുമെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയതായും ജിംഷാര്‍ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് യുവകഥാകൃത്തായ ജിംഷാറിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പാലക്കാട് തൃത്താലയില്‍ കൂനംമുച്ചിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കുകളേറ്റ ജിംഷാറിനെ തൃത്താലയിലെ കൂറ്റനാട് മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Jimshar

മര്‍ദ്ദനത്തില്‍ അവശനായതിനാല്‍ പോലീസിന് മൊഴിയെടുക്കാനായിട്ടില്ല. ഇന്നലെ രാത്രി തന്നെ ചാലിശേരി പോലീസ് അശുപത്രിയിലെത്തിയിരുന്നു. ജിംഷാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ പോലീസ് മൊഴിയെടുക്കും. സംഭവത്തെക്കുറിച്ച് ജിംഷാര്‍ പറയുന്നതിങ്ങനെയാണ്; ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന 'പടച്ചോന്റെ ചിത്ര പ്രദര്‍ശനം' എന്ന പുസ്തകത്തിന്റെ കവര്‍ കഴിഞ്ഞ ദിവസം വാട്ട്‌സാപ്പ് ഡിപിയാക്കിയിരുന്നു.

പുസ്തക പ്രകാശനത്തെക്കുറിച്ചുള്ള പോസ്റ്റര്‍ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വാട്ട്‌സാപ്പില്‍ നിരന്തരം ഭീഷണികള്‍ വന്നിരുന്നു. വീട്ടില്‍ നിന്നും ഉപ്പയുടെ ഉമ്മയെ കണ്ടശേഷം ഇന്നലെ കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് ആക്രമം നടന്നത്. രാത്രിയായതിനാല്‍ ബസ് കിട്ടിയില്ല. അതുകൊണ്ട് ബൈക്കിലാണ്‌ കൂറ്റനാട് എത്തിയത്. ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു തുടങ്ങി.

Book Release

തുടര്‍ന്ന് മൂന്നു പേര്‍കൂടി പെട്ടെന്ന് വരുകയും നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ച് അക്രമിക്കുകയുമായിരുന്നു. അക്രമികള്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. വിവരമറിഞ്ഞെത്തിയ കൂട്ടുകാരും ബന്ധുക്കളുമാണ് ഹാസ്പിറ്റലില്‍ എത്തിച്ചത്. എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയുന്നില്ലെന്നൊഴിച്ച് വേറെ കുഴപ്പമൊന്നുമില്ല. വിശദമായി എന്തെങ്കിലും അറിയണമെങ്കില്‍ നാളെ ഡോക്ടര്‍ വന്ന് പരിശോധിക്കണമെന്നാണ് ജിംഷാര്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Read More: കാസര്‍കോട് ട്രെയിന്‍ അട്ടിമറി? റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+