മനോരമ ആഴ്ചപതിപ്പിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയ മാത്യു മറ്റം അന്തരിച്ചു
കോട്ടയം: നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. 68 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം തിങ്കളാഴ്ച കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍ നടക്കും.
മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒട്ടേറെ നോവലുകളിലൂടെ സാധാരണ വായനക്കാര്‍ക്ക് പ്രിയങ്കരനായി മാറിയ നോവലിസ്റ്റാണ് മാത്യു മറ്റം. അദ്ദേഹത്തിന്റെ മെയ് ദിനം, കരിമ്പ് എന്നീ നോവലുകള്‍ സിനിമയായി.

മുന്നൂറോളം നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മഴവില്ല്, പൊലീസുകാരന്റെ മകള്‍, വീണ്ടും വസന്തം, നിശാഗന്ധി, ഒമ്പതാം പ്രമാണം, കൈ വിഷം, ദൈവം ഉറങ്ങിയിട്ടില്ല, തടങ്കല്‍ പാളയം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഭാര്യ: വത്സമ്മ. മക്കള്‍ : കിഷോര്‍, എമിലി (ഇസ്രയേല്‍). മരുമക്കള്‍: ജിജി, റോയി.












Click it and Unblock the Notifications