കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമത്തിനെതിരെ സാറ ജോസഫ്, ഇത് നിസാമിന് ലാഭമുണ്ടാക്കുന്ന വിധി

  • By Sruthi K M
Google Oneindia Malayalam News

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന് കോടതി വിധിച്ചത് ജീവപര്യന്തം മാത്രമാണ്. 24വര്‍ഷം തടവും ജീവപര്യന്തം തടവുമാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. എന്നാല്‍, കോടതി വിധി ആര്‍ക്കും തൃപ്തികരമല്ല. പലരും കോടതി വിധിയില്‍ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.

നിസാമിന് ലഭിച്ച ശിക്ഷ പോരെന്നാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ് പ്രതികരിച്ചത്. ചന്ദ്രബോസ് വധക്കേസിന്റെ വിധി പ്രഖ്യാപനം വന്ന സമയത്ത് കോടതി പരിസരത്ത് സാറ ജോസഫ് ഉണ്ടായിരുന്നു. ഇത് നിസാമിന് ലാഭമുണ്ടാക്കിയ വിധിയെന്നാണ് സാറ ജോസഫ് വ്യക്തമാക്കിയത്.

ശിക്ഷ പോര

ശിക്ഷ പോര

ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന് ലഭിച്ച ശിക്ഷ പോരെന്നാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് പറയുന്നത്.

നിസാമിന് ലാഭമുണ്ടാക്കിയ വിധി

നിസാമിന് ലാഭമുണ്ടാക്കിയ വിധി

ഇത് നിസാമിന് ലാഭമുണ്ടാക്കിയ വിധിയെന്നാണ് സാറാ ജോസഫ് പ്രതികരിച്ചത്. ചന്ദ്രബോസിന്റെ കുടുംബത്തിന് പത്ത് കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നുവെന്നും അവര്‍ പറയുന്നു.

നിയമത്തിന് ഒന്നും കഴിഞ്ഞില്ല

നിയമത്തിന് ഒന്നും കഴിഞ്ഞില്ല

ഒരു കോടി രൂപ പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ നിയമത്തിന് കഴിഞ്ഞില്ലെന്നും സാറാ ജോസഫ് പ്രതികരിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ ആസ്തിയുള്ള നിസാമിന്റെ കൈയ്യില്‍ നിന്നും പിഴയായി ചന്ദ്രബോസിന്റെ കുടുംബത്തിന് കൊടുക്കാന്‍ കഴിയാത്തത് വളരെ ഖേദകരമാണെന്നും സാറാ ജോസഫ് പറഞ്ഞു.

ചന്ദ്രബോസിന്റെ കുടുംബം

ചന്ദ്രബോസിന്റെ കുടുംബം

ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും കുടുംബവും കോടതി വിധിയില്‍ അസംതൃപ്തരാണെന്നും സാറ പറഞ്ഞു. നിസാമിന് ജയിലില്‍ സുഖവാസം ഒരുക്കി കൊടുക്കാനാണ് ശ്രമമെങ്കില്‍ വളരെ വിഷമിപ്പിക്കുന്ന കാര്യമാണിതെന്നും സാറ പറഞ്ഞു.

പത്ത് കോടി രൂപ

പത്ത് കോടി രൂപ

ചന്ദ്രബോസിന്റെ കുടുംബത്തിന് പത്ത് കോടി രൂപ കൊടുക്കണമെന്ന് സാറാ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഇത് നിസാമിന് ലാഭമുണ്ടാക്കുന്ന വിധിയായിപ്പോയെന്നും സാറ പ്രതികരിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Novelist Sarah joseph talk about chandra bose verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X