കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കളുമായി അഭിപ്രായ ഭിന്നത, സാറാ ജോസഫ് രാജിവെച്ചു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും സോഷ്യല്‍ പ്രവര്‍ത്തകയുമായ സാറാ ജോസഫ് ആംആദ്മി പാര്‍ട്ടി അംഗത്വം രാജിവെച്ചു. പാര്‍ട്ടി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കണ്‍വീന്‍ സ്ഥാനമാണ് സാറാ ജോസഫ് ഒഴിഞ്ഞത്. സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമെന്നാണ് ആരോപണം.

സംശയകരമായ നീക്കം പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്താല്‍ അതു അംഗീകരിക്കാനാകില്ലെന്നാണ് സാറാ ജോസഫ് പറയുന്നത്. ജനങ്ങളോടുള്ള ബാധ്യതയാണ് ഏറ്റവും പ്രധാനമെന്നും സാറാ ജോസഫ് വ്യക്തമാക്കുന്നു. സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് സാധാരണ അംഗമായി തുടരാനാണ് സാറാ ജോസഫിന്റെ തീരുമാനം.

sara

നേരത്തെ തന്നെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. സൗത്ത് സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതിയുടെ കേരള സന്ദര്‍ശനവും ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. സോമനാഥിന്റെ കേരള സന്ദര്‍ശനത്തിനോടുള്ള അതൃപ്തി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള സോമനാഥിന്റെ സന്ദര്‍ശനമാണ് നേതാക്കളെ ചൊടിപ്പിച്ചത്.

അഴിമതി ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുമായുള്ള സോമനാഥിന്റെ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയിരുന്നു. തുടര്‍ന്നാണ് സാറാ ജോസഫിന്റെ രാജി.

English summary
Novelist and social activist Sara Joseph resigned from aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X