Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ലക്ഷത്തിന് മുകളില്‍ ഇനി ഇ ടെന്‍ഡര്‍

തിരുവനന്തപുരം: തദ്ദേശേ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ജോലികള്‍ക്ക് ഇ ടെന്‍ഡര്‍ വിളിക്കുന്നതിനുള്ള തുകയുടെ പരിധി സര്‍ക്കാര്‍ കുറച്ചു. അഞ്ച് ലക്ഷത്തിന് മുകളിലുളള ഏത് ജോലികളും ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇ ടെന്‍ഡര്‍ വഴി നടത്താം.

നിലവില്‍ 25 ലക്ഷത്തിന് മുകളിലുള്ള ജോലികള്‍ക്ക് മാത്രമേ ഇ ടെന്‍ഡര്‍ ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നുളളൂ. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

E Tender

കോണ്‍ട്രാക്ടര്‍മാര്‍ ചേര്‍ന്നുള്ള ഒത്തുകളി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഇ ടെന്‍ഡറുകള്‍ വിളിക്കുന്നത്. സിംഗിള്‍ ടെണ്ടറുകള്‍ നല്‍കി കോണ്‍ട്രാക്ടര്‍മാര്‍ നടത്തുന്ന ഒത്തുകളികള്‍ പലപ്പോഴും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കാറുണ്ട്. ഇ ടെന്‍ഡര്‍ നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം ഒരു പരിധിവരെ അവസാനിപ്പിക്കാനാകും.

ഇ ടെന്‍ഡര്‍ നടപ്പാക്കുന്നതോടെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താനാകുമെന്ന് മന്ത്രി എംകെ മുനീര്‍ പറയുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും പഴയ ടെന്‍ഡറുകളുടെ ഒരു ഡാറ്റ ബാങ്ക് ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഏതൊക്കെ കാരണങ്ങള്‍ കൊണ്ടാണ് പദ്ധതി ചെലവ് വര്‍ദ്ധിച്ചതെന്ന് ഇതുവഴി പരിശോധിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇ ടെന്‍ഡറിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കുപോലും പ്രാപ്യമാകുന്ന രീതിയില്‍ ആയിരിക്കും ഇതെന്നും മന്ത്രി സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+