കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിലെ മഴ കേരളത്തിലും പെയ്യുമെന്ന് മുന്നറിയിപ്പ് , കേരളം മുങ്ങുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: ചെന്നൈയിലേത് പോലെ കേരളത്തിലും കനത്ത മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ് രം. ആന്ധ്രാപ്രദേശിലും കേരളത്തിലും ഇടിയോട് കൂടിയ കനത്ത മയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ വിപി യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴയ്ക്ക് സമാനമായ സ്ഥിതി കേരളത്തിലും ഉണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ളവ വെള്ളത്തിനടയിലാകും . ചെന്നൈ പോലൊരു മെട്രോ നഗരത്തില്‍ ഉണ്ടായ മഴക്കെടുതിയെക്കാള്‍ ഏറെ ഭീകരമാകും കേരളത്തിലെ നഗരങ്ങളിലെ അവസ്ഥ . ജനജീവിതം തന്നെ ഏറെ ബുദ്ധിമുട്ടിലാകും .

chennai-rain

കേരളത്തിലും ആന്ധ്രപ്രദേശിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിര്‍ത്താതെ പെയ്യുന്ന മഴയാണ് തമിഴ്‌നാട്ടില്‍ നാശം വിതയ്ക്കുന്നത് . രണ്ട് ദിവസം പോലും തുടര്‍ച്ചയായി മഴ പെയ്താല്‍ ദുരിതത്തിലാകുന്ന സംസ്ഥാനമാണ് കേരളം .

ചെന്നൈ കണ്ട് ഭയക്കുന്ന മലയാളി കേരളത്തിലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഓര്‍ത്തിരിയ്ക്കുന്നത് നന്നാകും. കേരളത്തില്‍ പലയിടത്തും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത് .

English summary
Now heavy rains expected in south Tamil Nadu and Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X