എന്നെ ആര് ചതിച്ചുവെന്ന് പറയാറായിട്ടില്ല: സരിത
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് സോളാര്‍ തട്ടിപ്പ് കേസിലെ എല്ലാ നൂലാമാലകളില്‍ നിന്നും മോചിതയായി സരിത എസ് നായര്‍ ഇറങ്ങുമ്പോള്‍ പുറത്ത് മാധ്യമപ്പട കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത് അഭിഭാഷകന്റെ കാറില്‍ നിന്ന് പുറത്തിറങ്ങി, തന്നെ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് സരിത പറഞ്ഞു, 'ഞാനിപ്പോള്‍ റിലാക്‌സ് മൂഡിലാണ്. പലതും പറയാനുണ്ട്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും'
കേരള രാഷ്ട്രീയം കാത്തിരിക്കുന്നതും ഒരു പക്ഷെ ആ മറുപടികളാണ്. സരിത ജയിലിലെത്തിയതു മുതല്‍ ഇപ്പോല്‍ മോചിതയായതുവരെയുള്ള സംഭവങ്ങളില്‍ ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. സരിതയുമായി ബന്ധം പുലര്‍ത്തിയെന്നാരോപിക്കുന്ന നേതാക്കള്‍, ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളിലെ വാസ്തവം, സരിതയുടെ മൊഴി അട്ടിമറിച്ച സംഭവത്തിന് പിന്നിലാരാണ്, കോടതിയലേക്ക് സരതിയ്ക്ക എസ്‌കോട്ട് പോയ പൊലീസുകാര്‍ നല്‍കിയ സുഖ സൗകര്യങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു, ഇപ്പോള്‍ പുറത്തിറങ്ങാന്‍ കെട്ടിവച്ച കോടികള്‍ എവിടെ നിന്ന് കിട്ടി അങ്ങനെ അങ്ങനെ നീളുന്നു ചോദ്യങ്ങള്‍.

എല്ലാത്തിനും ഉത്തരം പിന്നെ പറയും, ഇപ്പോള്‍ ജയില്‍ മോചിതയായതിനെക്കാള്‍ സന്തോഷം ബിജുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിലാണെന്നായിരുന്നു സരിതയുടെ ആദ്യ പ്രതികരണം. 270 ദിവസം വിവിധ ജയിലില്‍ കഴിഞ്ഞു. കുഞ്ഞങ്ങളെ സ്വതന്ത്രമായി കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍. രാഷ്ട്രീയത്തില്‍ ഉള്ളതും ഇല്ലാത്തതുമായി ഒരുപാട് അപവാദങ്ങള്‍ ഉണ്ടായി. അതുമൂലമുണ്ടായ മനോദുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പുറത്താണെങ്കിലും അകത്താണെങ്കിലും ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ല. നമ്മള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ നശിപ്പിക്കുന്നത് ശരിയല്ല. പലരുമായുള്ള ബന്ധം ആയുധമാക്കി ഞാന്‍ ചെയ്ത തെറ്റുകളില്‍ നിന്ന് രക്ഷെപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പിന്നീട് മറുപടി പറയുമെന്ന് പറഞ്ഞ സരതി അഭിഭാഷകനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കാറില്‍ കയറി പോയി.
സോളാര്‍ തട്ടിപ്പ് എന്നതിനെക്കാള്‍, സരിത എസ് നായര്‍ എന്ന പേരാണ് തുടക്കമുതല്‍ ഈ കേസുമായി ബന്ധപ്പെട്ട കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയല്ല. ബിജു രാധാകൃഷ്ണന്‍ നടത്തിയ തട്ടിപ്പില്‍ പെട്ടു പോയതാണ്. ശാലു മേനോനോ? ഇതുപോലെ ഒരു ദിവസം ബിജു രാധകൃഷ്ണനും ഇറങ്ങിയേക്കാം. അപ്പോള്‍ പിന്നെ എല്‍ഡിഎഫ് നടത്തിയ ഉപരോധ സമരങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു...വെറുതെ നാണം കെടാന്‍ അല്ലാതെന്തിന്..സരിതയും കേസും എല്‍ഡിഎഫിന്റെ നാടക്കേടും യുഡിഎഫിനെതിരെയുണ്ടായിരുന്ന ആരോപണങ്ങളും എല്ലാം വെറുതെ....കാലം മായ്ക്കാത്ത സംഭവങ്ങളുണ്ടോ....












Click it and Unblock the Notifications