കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരെ ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുന്നില്ല;പിണറായി ഭരണത്തില്‍ വിദേശത്ത് നിന്ന് കള്ളന്മാരെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ ഭരണത്തില്‍ കേരളം കള്ളന്മാരുടെ പറുദീസയായി മാറിയെന്നും ചെന്നിത്തല പറഞ്ഞു. അത്താഴ വിരുന്ന് നടത്തിയിട്ടും മന്ത്രിമാരെ ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുന്നില്ല. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ഓരോ ദിവസം കഴിയുന്തോറും കൂടിവരുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജനങ്ങളോട് മാപ്പ് പറയുന്ന ഡിജിപിയും പോലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ നമുക്കുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ട് മാസത്തിനുള്ളില്‍ 58 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തിയ ആദ്യ സെക്രട്ടറിയേറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

വില വര്‍ധന

വില വര്‍ധന

കടുത്ത നികുതി ഭാഗമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വില വര്‍ധന മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ന്യായവില ഷോപ്പുകളില്‍ സാധനം എത്തുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പണം അനുവദിക്കുന്നില്ല

പണം അനുവദിക്കുന്നില്ല

സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തോമസ് ഐസക്ക് പണം അനുവദിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധന

രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധന

രജിസ്‌ട്രേഷന് കൂട്ടിയ നികുതി പിന്‍വലിക്കുന്നത് വരെ ഒരു പൈസ പോലും അടയ്ക്കാന്‍ ആരും തയ്യാറാകരുതെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനയുടെ പേരില്‍ സര്‍ക്കാര്‍ പകല്‍ കൊള്ളയാണ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനദ്രോഹ നിലപാട്

ജനദ്രോഹ നിലപാട്

ജനദ്രോഹ നിലപാടുകളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആരോപിച്ചു.

സമരവുമായി മുന്നോട്ട്

സമരവുമായി മുന്നോട്ട്

രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടി താത്പര്യം

പാര്‍ട്ടി താത്പര്യം

പോലീസ് ഇപ്പോള്‍ പെരുമാറുന്നത് പാര്‍ട്ടി താത്പര്യങ്ങള്‍ അനുസരിച്ചാണ്. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന്റെ പോലീസ് നയം പാളുമെന്നും സുധീരന്‍ വ്യക്തമാക്കി.

ശക്തം

ശക്തം

യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോരളത്തിലെ സര്‍ക്കാര്‍ ജനകീയ വിഷയങ്ങളോട് അവഗണന മനോഭാവമാണ് പുലര്‍ത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

English summary
Now Kerala becomes paradise of thieves: Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X